തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കര്‍ നടപടി നേരിടുന്നതിന് തൊട്ടുമുമ്പും താത്കാലിക നിയമനം നടത്തി.
ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പാണ് ശിവശങ്കര്‍ താത്കാലിക നിയമനം നടത്തിയത്. സെക്രട്ടറിയേറ്റിലെ കമ്പ്യൂട്ടര്‍ സെല്ലിലാണ് എല്‍.ഡി.ക്ലര്‍ക്ക് തസ്തികയില്‍ താത്കാലിക നിയമനം നടത്തിയത്. നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.
ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കര്‍ പുറത്താകുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ഈ നിയമനം. ജൂണ്‍ 10ന് വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. വര്‍ഷാവര്‍ഷം കരാര്‍ നീട്ടിനല്‍കുകയും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ് പതിവ്.
എല്‍ ഡി ക്ലര്‍ക്കിനെ പോലും താത്കാലികമായി നിയമിക്കുന്നു എന്ന വസ്തുതയാണ് പുറത്തുവന്നത്. അടുപ്പക്കാരെ ഇത്തരത്തില്‍ തിരുകി കയറ്റുമ്പോള്‍ അര്‍ഹരായ ഒട്ടേറെ ഉദ്യോഗാര്‍ത്ഥികളാണ് പുറത്തിരിക്കുന്നത്.
Content Highlight: New accusations against m sivasankar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..