കാസര്‍കോട്: അമ്പലത്തറ കോളിയാറില്‍ പാറമടയില്‍ സ്‌ഫോടനം. ക്വാറിയോട് ചേര്‍ന്നുള്ള ഷെഡിലാണ് സ്‌ഫോടനമുണ്ടായത്. പാറമടയിലെ തൊഴിലാളിയായ രമേശന്‍ (50) ആണ് മരിച്ചത്.

പരിക്കേറ്റ രണ്ടു പേരെ കാഞ്ഞങ്ങാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടം. ഇവിടെ ശക്തമായ മഴയും ഇടിമിന്നിലുമുണ്ടായിരുന്നു. ഇടിമിന്നലില്‍ പാറ പൊട്ടിക്കാനുള്ള മരുന്ന് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ പറയുന്നത്.

Content Highlights: one killed in quarry blast in Kasaragod