ആലുവ: ആലുവ പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. തോട്ടക്കാട്ടുകര പാടിയത്ത് വീട്ടിൽ നിസാറിന്റെ മകൻ ആഷിക്ക് (21), തോട്ടക്കാട്ടുകര കോരമംഗലത്ത് വീട്ടിൽ സാജുവിന്റെ മകൻ റിതു (22) എന്നിവരെയാണ് കാണാതായത്.

ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ഇവരിൽ ആഷിക്കിന്റെ മൃതദേഹം കണ്ടെടുത്തു. റിതുവിനായുള്ള തിരച്ചിൽ തുടരുന്നു.

content highlights:one drowned in periyar, one missing