രാജീവ്, കാട്ടുപന്നി (പ്രതീകാത്മ ചിത്രം)
തൃശ്ശൂര്‍: തൃശ്ശൂര്‍ വരവൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 61-കാരന് ദാരുണാന്ത്യം. തളിവിരുട്ടാണം സ്വദേശി രാജീവാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
വീട്ടുപറമ്പില്‍ നാളികേരം പെറുക്കുന്നതിടെയാണ് രാജീവിന് നേരേ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പാഞ്ഞുവന്ന കാട്ടുപന്നി രാജീവിന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. നിലത്തുവീണ രാജീവിനെ കാട്ടുപന്നി വീണ്ടും രണ്ടുതവണ കുത്തി. നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പന്നി ഓടിമറയുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍തന്നെ രാജീവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Content Highlights: one died in wild boar attack at thrissur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..