പിറവത്ത് പാറമട ഇടിഞ്ഞ് രണ്ട് മരണം; അ‌നധികൃതമായി പ്രവർത്തിക്കുന്ന ക്വാറിയെന്ന് ആക്ഷേപം


സ്വന്തം ലേഖകൻ

1 min read
Read later
Print
Share

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൂന്നരയോടെയാണ് രണ്ടാമത്തെയാളെ പുറത്തെടുത്തത്

-

കൊച്ചി: പിറവത്ത് പാറമട ഇടിഞ്ഞുണ്ടായ അ‌പകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മണീട് സ്വദേശി മറ്റത്തിൽ ശശി, വെസ്റ്റ് ബെംഗാൾ സ്വദേശി ദീപക് നട്ര എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ശശിയെയാണ് ആദ്യം പുറത്തെടുത്തത്. എന്നാൽ, ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. ഫയർ​ഫോഴ്സ് ഉൾപ്പെടെ നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ദീപക് നട്രയെ പുറത്തെടുക്കാനായത്.

Quarry Accident

മണീട് ആനമുന്തിക്ക് സമീപം പ്രവർത്തിക്കുന്ന ഡയമണ്ട് ക്വാറിയിലാണ് അപകടമുണ്ടായത്. ഈ ക്വാറി അ‌നധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മുൻപ് ഇവിടെ ഒരു സ്ത്രീയും അ‌പകടത്തിൽ മരിച്ചിരുന്നു.

അ‌പകടസാധ്യതയുള്ള സ്ഥലത്താണ് തൊഴിലാളികൾ ജോലി ചെയ്തിരുന്നതെന്നും ക്വാറിയുടെ പ്രവർത്തനത്തിന് അ‌നുമതി ഉണ്ടായിരുന്നോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥലത്തെത്തിയ എംഎൽഎ അ‌നൂപ് ജേക്കബ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, k anilkumar

3 min

CPM ഒരു മുസ്ലിം പെണ്‍കുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല- അനില്‍കുമാറിന് ജലീലിന്റെ മറുപടി

Oct 2, 2023


k anilkumar

1 min

മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളെ അപമാനിച്ച കെ അനിൽകുമാർ മാപ്പ് പറയണം - കേരള മുസ്ലിം ജമാഅത്ത്

Oct 2, 2023


Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023

Most Commented