നിയന്ത്രണംവിട്ട കാളവണ്ടി സ്കൂട്ടറിലിടിച്ച് അപകടം; ഒരു മരണം


രഘുദാസ്‌

മുതലമട: നിയന്ത്രണംവിട്ട കാളവണ്ടി സ്കൂട്ടറിലേക്ക് ഇടിച്ചുകയറി സ്കൂട്ടർ ഓടിച്ചയാൾ മരിച്ചു. നെന്മാറ ചേരാമംഗലം അന്താഴിവീട്ടിൽ ചന്ദ്രന്റെയും സരസ്വതിയുടെയും മകൻ രഘുദാസാണ് (45) മരിച്ചത്.

ശനിയാഴ്ച രാത്രി 7.45-ന് ഗോവിന്ദാപുരം എക്‌സൈസ് ചെക്‌പോസ്റ്റിനു സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽനിന്ന് കാമ്പ്രത്തുചള്ള ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിലേക്ക് എതിർദിശയിൽ വന്ന കാളവണ്ടി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

രഘുദാസിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും തകർന്നിരുന്നു. കാമ്പ്രത്തുചള്ളയിൽനിന്ന് ആംബുലൻസെത്തി ആദ്യം കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാൽ, ഞായറാഴ്ച പുലർച്ചെ 2.50-ന് മരിച്ചു. കൊല്ലങ്കോട് പോലീസ് രാത്രിതന്നെ അപകടസ്ഥലത്തെത്തി. സംഭവത്തിൽ കാളവണ്ടിക്കാരനെതിരെ കേസെടുത്തതായും ആളെ തിരിച്ചറിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.

കോയമ്പത്തൂരിലെ സ്വകാര്യകമ്പനിയിൽ സൂപ്പർവൈസറായിരുന്ന രഘുദാസ് ആഴ്ചയവസാനം മുതലമട വടക്കേച്ചള്ളയിലെ ഭാര്യവീട്ടിലേക്ക് വരുമ്പോഴാണ് അപകടം. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

ഹൈദരാബാദിൽനിന്ന് ബന്ധുക്കൾ എത്താനുള്ളതിനാൽ മൃതദേഹം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സുന്ദരി.

മക്കൾ: ഋജുൽദാസ് (നാലാം ക്ലാസ്), റിയ (രണ്ടാം ക്ലാസ്). സഹോദരങ്ങൾ: സന്തോഷ്, സാവിത്രി, സത്യഭാമ. സംസ്കാരം തിങ്കളാഴ്ച 11-ന് നെന്മാറ വക്കാവ് വാതകശ്മശാനത്തിൽ.

Content Highlights: one died in bullock card hit with bike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented