കോഴിക്കോട്: കോഴിക്കോട് തീക്കുനിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിന്‍ (23) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. 

മലയില്‍ കരീം എന്നയാളുടെ വീടിന്റെ വാർപ്പാണ് തകർന്നുവീണത്. അടുക്കള ഭാഗത്തെ സണ്‍ഷേഡിന്റെ നിര്‍മാണത്തിനിടെയായിരുന്നു അപകടം. താഴെ പണിയെടുക്കുകയായിരുന്ന ജിതിന്റെയും സുഹൃത്തുക്കളുടേയും മുകളിലേക്കാണ് വാര്‍പ്പ് പതിച്ചത്. ജിതിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

ബിജീഷ്, ജിഷ്ണു, അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തേപ്പുപണിക്കാരനാണ് മരിച്ച ജിതിൻ. 

Content Highlights: One died in accident at construction site near Kozhikode