
ഫോട്ടോ: അജിത്ത് പനച്ചിക്കല്‍
അഴീക്കല്‍: കൊല്ലം അഴീക്കലില്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. മത്സ്യബന്ധനത്തിനായി കടലില്‍ പോയ ബോട്ട് മറിഞ്ഞാണ് അപകടം.
ഒരാളെ കാണാതായി. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന ശ്രായിക്കോട് സ്വദേശി സുതനാണ് മരിച്ചത്. ദിയ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.
മത്സ്യതൊഴിലാളിയായ കൊല്ലം ആലപ്പാട് ശ്രായിക്കാട് അശോകന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ബോട്ട്. അതിശക്തമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു. ബോട്ടുടമസ്ഥനായ അശോകനെ കാണാതായിട്ടുണ്ട്.
ബോട്ടിലുണ്ടായിരുന്ന ദിലീഷ്, കൊച്ചു കുട്ടന്‍ സനാതന്‍ എന്നിവര്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ ആണ്.
Content Highlight: one dead after boat accident kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..