പ്രതീകാത്മക ചിത്രം | Photo-AFP
കൽപറ്റ: വയനാട് ചുള്ളിയോട് തൊവരിമലയില്‍ കടുവ കൂട്ടിലായി. തൊവരിമല എസ്‌റ്റേറ്റിനുള്ളില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഞായറാഴ്ച രാത്രിയാണ് കടുവ കൂട്ടിലായത്.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ജനുവരിയില്‍ സ്ഥാപിച്ച കൂട്ടിലാണ് ഇപ്പോൽ കടുവ കുടുങ്ങിയത്. ഏകദേശം ഒന്നര വയസ്സ് പ്രായമുള്ള പെണ്‍കടുവയാണ് കൂട്ടിലായത്. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.
കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വെറ്ററിനറി സര്‍ജനെത്തി കടുവയെ പരിശോധിച്ചതിന് ശേഷം ഉള്‍വനത്തിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പ് ഉദ്ദേശിക്കുന്നത്. കടുവയെ നേരില്‍ക്കണ്ടതായി ജനങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥര്‍ കൂട് സ്ഥാപിച്ചത്.
Content Highlights: One and a half year old tigress was caught Tovarimala Wayanad


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..