അമ്മയുടെ കൈയിലിരുന്ന ഒന്നര വയസ്സുകാരിയെ തെരുവുനായ കടിച്ചു; ആഴത്തിലുള്ള മുറിവ്


തെരുവുനായയുടെ കടിയേറ്റ ഒന്നര വയസ്സുകാരി നൂറ ഹുദ

വര്‍ക്കല: അമ്മ എടുത്തുകൊണ്ട് വീട്ടുമുറ്റത്തേക്കിറങ്ങിയ ഒന്നര വയസ്സുകാരിയെ തെരുവുനായ കടിച്ചു. അമ്മയുടെ കൈയിലിരുന്ന കുട്ടിയെ തെരുവുനായ ചാടി കടിക്കുകയായിരുന്നു. ഇലകമണ്‍ കൊച്ചുപാരിപ്പള്ളിമുക്ക് കളത്തറ ജങ്ഷനു സമീപം ബിസ്മില്ല മന്‍സിലില്‍ നവാബിന്റെയും താജുന്നിസയുടെയും മകള്‍ നൂറ ഹുദയ്ക്കാണ് കടിയേറ്റത്.

ഇടതു തുടയിലാണ് ആഴത്തിലുള്ള മുറിവേറ്റത്. കഴിഞ്ഞദിവസം രാവിലെ 10-മണിയോടെയായിരുന്നു സംഭവം. താജുന്നിസ കുട്ടിയെ എടുത്ത് വീട്ടുമുറ്റത്തേക്കിറങ്ങിയപ്പോള്‍ അവിടെ പതുങ്ങനിന്ന പട്ടി കടിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മൂമ്മ സജീന ഓടിയെത്തി നായയെ അടിച്ചോടിക്കാന്‍ ശ്രമിച്ചു. കടി വിടാതിരുന്ന പട്ടിയെ സജീന എടുത്തെറിയുകയായിരുന്നു. പട്ടി സജീനയെയും കടിക്കാന്‍ ശ്രമിച്ചു. നാട്ടുകാരെത്തിയാണ് പട്ടിയെ അവിടെനിന്ന് ഓടിച്ചുവിട്ടത്. തുടര്‍ന്ന് കുട്ടിയെ വര്‍ക്കല താലൂക്കാശുപത്രിയില്‍ എത്തിച്ചു.

അവിടെനിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിച്ച് വാക്സിന്‍ എടുത്തു. കളത്തറ ഭാഗത്ത് തെരുവുനായശല്യം വളരെ കൂടുതലാണ്.

കൂട്ടംകൂടി നടക്കുന്ന നായകള്‍ വിദ്യാര്‍ഥികള്‍ക്കും പത്രവിതരണക്കാര്‍ക്കും പ്രഭാതസവാരിക്കാര്‍ക്കുമെല്ലാം ഭീഷണിയാണ്.

Content Highlights: one and a half year old girl was bitten by street dog


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented