റേഷന്‍ കടയിലെത്തിയിട്ടും കിറ്റുകിട്ടാത്തവർക്ക് നൽകാൻ ‘സത്യപ്രസ്താവന’യുമായി സർക്കാർ


സർക്കാർ പുറത്തിറക്കിയ സത്യപ്രസ്താവന

കോഴിക്കോട്: ഉത്രാടദിനത്തിൽ രാത്രി എട്ടിനകം റേഷൻകടകളിലെത്തിയിട്ടും കിറ്റ് കിട്ടാതെ മടങ്ങിയവർക്ക് അത് ലഭ്യമാക്കാൻ ‘സത്യപ്രസ്താവന’യുമായി സർക്കാർ. രാത്രി എട്ടിനകം കടകളിലെത്തിയിട്ടും കിറ്റ് കിട്ടാത്തവരാണെന്ന് റേഷനിങ് ഇൻസ്പെക്ടർ, താലൂക്ക് സപ്ലൈഓഫീസർ, ജില്ലാ സപ്ലൈഓഫീസർ എന്നിവർ ഉറപ്പാക്കി ഒപ്പിട്ടുനൽകാനുള്ള ഒരു സത്യപ്രസ്താവനയാണ് സർക്കാർ പുറത്തിറക്കിയത്.

ഉത്രാടദിനത്തിൽ രാത്രി എട്ടിനകം റേഷൻകടകളിലെത്തിയിട്ടും കിറ്റ്‌ കിട്ടാതെ മടങ്ങിപ്പോയവരുടെ പേര്, ഫോൺനമ്പർ, കാർഡ്നമ്പർ എന്നിവ കടയുടമകൾ എഴുതിവെക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ പത്രസമ്മേളനത്തിൽ നിർദേശിച്ചിരുന്നു. ഇങ്ങനെ മടങ്ങിയവർക്ക് കിറ്റെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണിപ്പോൾ സത്യപ്രസ്താവനയിറക്കിയിരിക്കുന്നത് എന്നാണറിയുന്നത്.

“ ....എന്ന വ്യക്തി സർക്കാർ നിർദേശ പ്രകാരം നൽകുന്ന ഓണക്കിറ്റ് സെപ്റ്റംബർ ഏഴിന് രാത്രി എട്ടിനകം റേഷൻകടകളിലെത്തി ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നാൽ, കിറ്റ് നൽകാൻ കഴിയാത്തതിനാൽ ആയതിനുള്ള ടോക്കൺ നൽകിയിട്ടുള്ള വിഭാഗത്തിൽപ്പെട്ട വ്യക്തിയുമാണെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു” എന്നാണ് സത്യപ്രസ്താവനയിലുള്ളത്.

ഇതിനുതാഴെ റേഷനിങ് ഇൻസ്പെക്ടർ, താലൂക്ക് സപ്ലൈഓഫീസർ, ജില്ലാ സപ്ലൈഓഫീസർ എന്നിവർ ഒപ്പിടുകയും ചെയ്യണം.

എന്നാൽ, ഇതിനുശേഷം ഇവർക്ക് കിറ്റെത്തിക്കാൻ എന്തുനടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഇപ്പോഴും ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടില്ല. സത്യപ്രസ്താവന മാത്രമാണ് ചൊവ്വാഴ്ച ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ഇത്തരത്തിൽ കിറ്റ് ലഭിക്കാത്തവരുടെ എണ്ണം കണക്കാക്കാനാണ് സർക്കാർ ആദ്യം ഉദ്ദേശിക്കുന്നത് എന്നാണറിയുന്നത്.

Content Highlights: onam ration kit-affidavit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented