ഓണക്കിറ്റ് വിതരണം അവസാനിച്ചു; കിട്ടാത്തവരേറെ, ഇനി കിട്ടില്ല


സി.വി. നിതിന്‍

കഴിഞ്ഞ ദിവസം ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും മറ്റുമുള്ള സിവില്‍ സപ്ലൈസ് കമ്മീഷണറുടെ അറിയിപ്പില്‍ ഏഴാം തീയതി രാത്രി എട്ടുമണിക്കുശേഷം യാതൊരു കാരണവശാലും കിറ്റ് വിതരണം നടത്തരുതെന്ന് പറയുന്നുണ്ട്.

പ്രതീകാത്മകചിത്രം | മാതൃഭൂമി

കാസര്‍കോട്: സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച അവസാനിപ്പിച്ചപ്പോള്‍ സംസ്ഥാനത്ത് ഓരോ റേഷന്‍കടയിലും ആറുശതമാനം കാര്‍ഡുടമകള്‍ക്ക് കിറ്റ് കിട്ടിയില്ല. സ്വന്തം റേഷന്‍കടകളില്‍നിന്ന് കിറ്റ് വാങ്ങണമെന്ന് അനൗദ്യോഗിക നിര്‍ദേശമുള്‍പ്പെടെ കടുത്ത നിബന്ധനയോടെയാണ് ഓഗസ്റ്റ് 23 മുതല്‍ കിറ്റ് വിതരണം തുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ വണ്‍ ഇന്ത്യാ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം രാജ്യത്ത് ഏത് റേഷന്‍കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാമെന്നിരിക്കെയാണ് ഇത്തരത്തിലൊരു നിയന്ത്രണമുണ്ടായത്.

എന്നാല്‍ കടകളില്‍ എത്തിച്ചതാകട്ടെ 94 ശതമാനം മാത്രമാണെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. അതും കൃത്യസമയത്തല്ല. ഇത് വിതരണത്തിന് തടസ്സമുണ്ടാക്കി. അതിനിടയില്‍ സഞ്ചിക്കും ഉപ്പിനും അടക്കം ക്ഷാമവുമുണ്ടായി. 91 ശതമാനം കിറ്റ് വിതരണം ചെയ്‌തെന്നും 85 ലക്ഷം കാര്‍ഡുടമകള്‍ കൈപ്പറ്റിയെന്നുമാണ് മന്ത്രി ജി.ആര്‍. അനില്‍ ബുധനാഴ്ച അറിയിച്ചത്. ബുധനാഴ്ച രാത്രി എട്ടു വരെ കടകള്‍ തുറന്ന് കിറ്റ് കിട്ടാത്തവരുടെ പേര്, ഫോണ്‍നമ്പര്‍, കാര്‍ഡ് നമ്പര്‍ ശേഖരിക്കണമെന്ന് വ്യാപാരികള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. ഇത് ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറി.

എന്നാല്‍ സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഡോ. ഡി. സജിത്ത് ബാബു ജില്ലാ, താലൂക്ക് സ്പ്ലൈ ഓഫീസര്‍മാര്‍ക്ക് വെള്ളിയാഴ്ച നല്‍കിയ നിര്‍ദേശത്തില്‍ കിറ്റ് കിട്ടാത്ത വിഷയം നിലവിലില്ലെന്നാണ് പറയുന്നത്. ഏതെങ്കിലും തരത്തില്‍ ടോക്കണും മറ്റും നല്‍കിയിട്ടുണ്ടെങ്കില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരില്‍നിന്ന് വാങ്ങണമെന്നും റേഷന്‍കടകള്‍ വഴി വിതരണം നിര്‍ത്തിയെന്നും അദ്ദേഹം പറയുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം കിറ്റ് കിട്ടാത്തവരുടെ വിവരം ശേഖരിച്ച് നല്‍കിയ വ്യാപാരികള്‍, ഉപഭോക്താക്കളോട് എന്ത് മറുപടി നല്‍കുമെന്ന ആശങ്കയിലാണിപ്പോള്‍.

സ്പെഷ്യല്‍ അരി കടലാസില്‍

നീല, വെള്ള കാര്‍ഡുകള്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്പെഷ്യല്‍ അരി ഇനിയും റേഷന്‍കടകളിലെത്തിയില്ല. അഞ്ചുകിലോ വീതം പച്ചരിയും പുഴുക്കലരിയും കിലോഗ്രാമിന് 10.90 രൂപയ്ക്കാണ് നല്‍കുന്നത്. അടുത്തമാസത്തെ റേഷന്‍ സ്റ്റോക്കില്‍നിന്നും നീക്കുപോക്ക് വരുത്തി വിതരണം ആരംഭിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ഇത്തരത്തില്‍ പകുതി മാത്രമേ റേഷന്‍കടകളില്‍ സ്റ്റോക്കുണ്ടാകാറുള്ളൂ. ഇത് വിതരണം ചെയ്തുകഴിഞ്ഞിട്ടും അരി എത്തിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിന്റെയും വിതരണ കാലാവധി ഏഴിന് അവസാനിച്ചു. എന്നാല്‍ 94 ശതമാനം പേരേ കിറ്റ് വാങ്ങാന്‍ വരൂ എന്നാണ് പ്രതീക്ഷിച്ചതെന്നും കാര്‍ഡുടമകള്‍ കൂടിയപ്പോള്‍ കിറ്റ് തയ്യാറാക്കാന്‍ വേണ്ട സമയം ലഭിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു.

കിറ്റ് കിട്ടാത്തവര്‍ക്ക് കിറ്റില്ല

കണ്ണൂര്‍: ഏഴാം തീയതിവരെ ഓണക്കിറ്റ് കിട്ടാത്തവര്‍ക്ക് ഇനി കിറ്റില്ല. മുഴുവന്‍ പേര്‍ക്കും കിറ്റു നല്‍കിയെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് കിറ്റ് ലഭിക്കാത്തതായി നിരവധി പേരുണ്ടെന്ന് റേഷന്‍വ്യാപാരി സംഘടനകള്‍ തന്നെ പറയുന്നു. കൃത്യസമയത്ത് കടകളില്‍ എത്തിക്കുന്നതിലുള്ള വീഴ്ചമൂലമാണ് പലര്‍ക്കും ഓണക്കിറ്റ് ലഭിക്കാതിരുന്നത്. കഴിഞ്ഞ ദിവസം ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും മറ്റുമുള്ള സിവില്‍ സപ്ലൈസ് കമ്മീഷണറുടെ അറിയിപ്പില്‍ ഏഴാം തീയതി രാത്രി എട്ടുമണിക്കുശേഷം യാതൊരു കാരണവശാലും കിറ്റ് വിതരണം നടത്തരുതെന്ന് പറയുന്നുണ്ട്. അതനുസരിച്ച് സോഫ്റ്റ്വേറില്‍ ക്രമീകരണവും നടത്തി. സര്‍ക്കാരിന്റെ കണക്ക് പ്രകാരം അതിന് മുന്‍പുതന്നെ എല്ലാവരും കിറ്റുകള്‍ കൈപ്പറ്റിയിട്ടുണ്ട്.

Content Highlights: Onam kit Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented