വില്ലിങ്ടണ്‍: ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഓണം ആഘോഷിച്ച് കൊണ്ടിരിക്കുന്ന വേളയില്‍ ആശംസകളുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും. മലയാളിയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ മലയാളി സമൂഹത്തിന് ആശംസകള്‍ നേര്‍ന്നത്. ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകള്‍ നേരുന്നുവെന്ന് അവര്‍ പറഞ്ഞു.

സമാധനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലന്‍ഡ്  പ്രധാനമന്ത്രി പറഞ്ഞു. മലയാളി സമാജങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു.

ന്യൂസിലന്‍ഡിലടക്കമുള്ള വിദേശ രാജ്യങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ വിപുലമായ ഓണോഘോഷ പരിപാടികളാണ് നടന്ന് വരുന്നത്.

Content Highlights: Onam Greetings-New Zealand Prime Minister-Jacinda Ardern