ഓണാഘോഷത്തിന് 35 ലക്ഷം പോര; പൊലിപ്പിക്കാന്‍ 60 ലക്ഷം വേണമെന്ന് സംഘാടക സമിതി


ദക്ഷിണേന്ത്യയിലെ പ്രമുഖരായ കലാകാരന്മാരെ കൊണ്ടുവന്ന് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ 60 ലക്ഷം രൂപയെങ്കിലും അധികംവേണ്ടിവരുമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന കോര്‍കമ്മിറ്റിയോഗത്തില്‍ അഭിപ്രായമുയര്‍ന്നു

പ്രതീകാത്മക ചിത്രം

കോഴിക്കോട്: സര്‍ക്കാര്‍ അനുവദിച്ച 35 ലക്ഷം രൂപകൊണ്ട് ഓണാഘോഷം ആര്‍ഭാടമായി നടത്താനാവില്ലെന്ന് സംഘാടകസമിതി. ദക്ഷിണേന്ത്യയിലെ പ്രമുഖരായ കലാകാരന്മാരെ കൊണ്ടുവന്ന് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ 60 ലക്ഷം രൂപയെങ്കിലും അധികംവേണ്ടിവരുമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന കോര്‍കമ്മിറ്റിയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അധികച്ചെലവ് എങ്ങനെ കണ്ടെത്തുമെന്നതില്‍ വ്യക്തത ഇല്ലാത്തതിനാല്‍ ആഘോഷത്തിന്റെ മൊത്തം ബജറ്റ് നിശ്ചയിക്കാനാവാതെ യോഗം പിരിഞ്ഞു. ശനിയാഴ്ച ചേരുന്ന യോഗത്തില്‍ ബജറ്റ് നിശ്ചയിക്കുമെന്നാണ് ഡി.ടി.പി.സി. അധികൃതര്‍ പറയുന്നത്.

സ്റ്റേജ്, ലൈറ്റ്, സൗണ്ട്, മാനാഞ്ചിറയിലെ വൈദ്യുതാലങ്കാരം, പബ്ലിസിറ്റി, ആര്‍ച്ച് സ്ഥാപിക്കല്‍, 500 ടി ഷര്‍ട്ട്, മൊമെന്റോ വാങ്ങിക്കല്‍ തുടങ്ങിയവയെല്ലാം ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞനിരക്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്ന കരാറുകാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, സെപ്റ്റംബര്‍ ഒമ്പത്, 10, 11 തീയതികളില്‍ നടക്കുന്ന കലാപരിപാടികള്‍ക്ക് പ്രമുഖരായ കലാകാരന്‍മാരെ കൊണ്ടുവരുന്നത് സംഘാടകസമിതി നേരിട്ട് നടത്തും. ലക്ഷങ്ങള്‍ ചെലവിട്ട് കലാകാരന്മാരെ കൊണ്ടുവരുന്നത് സുതാര്യമായിവേണം ചെയ്യേണ്ടതെന്ന് സംഘാടകസമിതിയിലെതന്നെ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ട് കലാകാരന്മാരെ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും അതിന് ഈ മേഖലയില്‍ പരിചയമുള്ളവര്‍ ആവശ്യമാണെന്നും ഡി.ടി.പി.സി. പറയുന്നു.

സംഘാടകസമിതിയുടെ തീരുമാനങ്ങളും നടത്തിപ്പും ഏകപക്ഷീയമാണെന്ന് യു.ഡി.എഫ്. കക്ഷികള്‍ ആരോപിക്കുന്നു. നഗരത്തില്‍ സര്‍ക്കാര്‍ചെലവില്‍ അരങ്ങേറുന്ന കലാപരിപാടികളുടെ നടത്തിപ്പ് പലപ്പോഴും ചിലര്‍ കൈയടക്കുന്നത് എല്‍.ഡി.എഫിലെ ഘടകകക്ഷികളിലും നീരസമുണ്ടാക്കിയിട്ടുണ്ട്.

നേരത്തെ ബൈജു മേരിക്കുന്നിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നാടകോത്സവം നടത്താന്‍ നിശ്ചയിച്ചപ്പോള്‍ ഈ സംഘം ഇടപെട്ട് അത് പൊളിച്ചു. ഫലത്തില്‍ കോഴിക്കോട്ടുകാര്‍ക്ക് ലഭിച്ച ഒരു കലാവിരുന്നാണ് നഷ്ടപ്പെടുത്തിയതെന്ന് സി.പി.ഐ. വൃത്തങ്ങള്‍ പറയുന്നു. േബപ്പൂര്‍ ഫെസ്റ്റും ഏകപക്ഷീയമായാണ് നടത്തിയത്. നാലുദിവസം നീണ്ട വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണപരിപാടിയും ചിലര്‍ കൈയടക്കിയെന്ന് ആക്ഷേപമുണ്ട്. ബി.ജെ.പി.ക്കാരെ ഉള്‍പ്പെടുത്തിയിട്ടും സി.പി.ഐ.യെ ഇതില്‍നിന്ന് ഒഴിവാക്കി. നീരസം പരസ്യമാക്കിയ സി.പി.ഐ., ഫറോക്കില്‍ ആലങ്കോട് ലീലാകൃഷ്ണനെ പങ്കെടുപ്പിച്ച് ബഷീര്‍ അനുസ്മരണം പ്രത്യേകമായി നടത്തി. കോഴിക്കോടിന്റെ മുന്‍കാല പാരമ്പര്യത്തിന് വിരുദ്ധമായി ഒരേസംഘത്തിന് എല്ലാത്തിന്റെയും നടത്തിപ്പ് വിട്ടുകൊടുക്കുന്നതിനോട് യോജിക്കാനാവില്ലെന്നാണ് സി.പി.ഐ.യുടെ നിലപാട്.

സംഘാടകസമിതിയില്‍ അര്‍ഹമായ പങ്കാളിത്തം ലഭിച്ചില്ലെന്നതാണ് യു.ഡി.എഫിന്റെ പരാതി. അപ്രധാനമായ ട്രോഫി കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനമാണ് ഡി.സി.സി.പ്രസിഡന്റ് കെ. പ്രവീണ്‍കുമാറിന് നല്‍കിയത്.

ഓണാഘോഷത്തിന്റെ പേരില്‍ അനാവശ്യ ധൂര്‍ത്തിന് അവസരമൊരുക്കുന്നത് തടയണമെന്നും സ്‌പോണ്‍സര്‍ഷിപ്പ് വഴി പണം സമാഹരിക്കുന്നതിനും ചെലവഴിക്കുന്നതിനും കൃത്യമായ മാര്‍ഗനിര്‍ദേശം വേണമെന്നും യു.ഡി.എഫ്. ആവശ്യപ്പെട്ടു.

പൊലിപ്പിക്കാന്‍ കൂടുതല്‍ തുക വേണമെന്ന് സംഘാടകര്‍

Content Highlights: Onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented