'എല്ലാവരെയും ഒറ്റയടിക്കു സഹായിക്കാനാകില്ല'; ഇനിയും ഓട്ടോ ഓടിക്കും, ബാക്കി കാര്യങ്ങള്‍ പിന്നെ...


സ്വന്തമായി എന്തെങ്കിലും ചെയ്ത ശേഷമാകും മറ്റു കാര്യങ്ങള്‍. ഹോട്ടല്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അനൂപ് പറഞ്ഞു.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ അനൂപ്, ഭാര്യ മായ, മകൻ അദ്വൈത്, അമ്മ അംബിക എന്നിവരോടും മറ്റു ബന്ധുക്കളോടുമൊപ്പം ആഹ്‌ളാദം പങ്കിടുന്നു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപിന് ഞായറാഴ്ച ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ചരിത്രംകുറിച്ച ഭാഗ്യത്തിന്റെ ധന്യനിമിഷങ്ങളെ ചേര്‍ത്തുപിടിച്ചപ്പോള്‍ രാത്രി പകലായി. ആഹ്ലാദത്തിന്റെയും അനുമോദനത്തിന്റെയും ആരവങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെയ്ക്ക് നാലുമണിവരെ തുടര്‍ന്നു. രാത്രി വൈകിയും മാധ്യമങ്ങള്‍ അനൂപിനെ തേടിയെത്തി. തിങ്കളാഴ്ച രാവിലെയും വിവിധ ചാനലുകളില്‍ അഭിമുഖങ്ങളുടെ തിരക്കിലായിരുന്നു അദ്ദേഹം. ഇതിനിടയിലും ഭാവിജീവിതത്തെക്കുറിച്ചുള്ള കണക്കുകൂട്ടലിലാണ് അനൂപ്.

'നറുക്കെടുപ്പ് ഫലം അറിഞ്ഞ ദിവസത്തെ മൂഡല്ല പിറ്റേന്ന്. സന്തോഷം വിട്ടുമാറുന്നില്ല. ഒന്നിനും സമയവും കിട്ടുന്നില്ല. ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും'- അനൂപ് പറഞ്ഞു. തുടര്‍ന്നും ഓട്ടോറിക്ഷ ഓടിക്കാനാണ് അനൂപിന്റെ തീരുമാനം. വാഹനം നന്നാക്കി വേണം ഓടിക്കാന്‍.

ഭാഗ്യക്കുറിയുടെ തുക കിട്ടിയിട്ട് തുടര്‍ന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കും. സഹായിക്കണമെന്ന ആവശ്യവുമായി നിരവധിപേര്‍ എത്തുന്നുണ്ട്. എല്ലാവരെയും ഒറ്റയടിക്കു സഹായിക്കാന്‍ കഴിയില്ല. സ്വന്തമായി എന്തെങ്കിലും ചെയ്ത ശേഷമാകും മറ്റു കാര്യങ്ങള്‍. ഹോട്ടല്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അനൂപ് പറഞ്ഞു.

ലോട്ടറി കിട്ടിയവരുടെ പൂര്‍വാനുഭവങ്ങള്‍ കേട്ടറിഞ്ഞ അനൂപ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായമറിഞ്ഞ് മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്.

Content Highlights: onam bumper winner anoop


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented