തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പില്‍ TB173964 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുന്നത്. എറണാകുളത്തുള്ള അജയ് കുമാര്‍ എന്നയാളുടെ ഏജന്‍സിയില്‍ നിന്ന് വില്‍പന നടത്തിയ ടിക്കറ്റാണിത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

44.10 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഓണം ബമ്പറിന് നല്‍കി വരുന്നത്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ ആറുപേര്‍ക്ക്. സമ്മാനത്തിനര്‍ഹമായ ടിക്കറ്റുകള്‍- TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783

മൂന്നാം സമ്മാനമായി 10ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണ് ഉണ്ടായത്. 44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചത് വിറ്റു പോയിരുന്നു.നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീര്‍ന്നിരുന്നു. ആവശ്യക്കാര്‍ ഏറിയതോടെ 2.1 ലക്ഷം ടിക്കറ്റുകള്‍ വീണ്ടും അച്ചടിച്ചു. ശനിയാഴ്ച്ചയും വിവിധ ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തിച്ചാണ് വിതരണം നടത്തിയത്.