ഓണംബമ്പര്‍ വിരല്‍ത്തുമ്പിലൂടെ ഒഴുകിപ്പോയ രഞ്ജിതയ്ക്ക് അതേ നമ്പറില്‍ സമാശ്വാസ സമ്മാനം, 5 ലക്ഷം രൂപ


വളയണിഞ്ഞ കൈകള്‍ ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ടിക്കറ്റില്‍ തൊടുന്നതും പിന്നീട് അടുത്തുള്ള ടിക്കറ്റ് തിരഞ്ഞെടുക്കുന്നതുമായിരുന്നു ദൃശ്യത്തിലുണ്ടായിരുന്നത്.

രഞ്ജിത

തിരുവനന്തപുരം: ഓണം ബമ്പറിന്റെ ഒന്നാംസമ്മാനം വിരല്‍ത്തുമ്പിലൂടെ ഒഴുകിപ്പോയ രഞ്ജിതയ്ക്ക് അതേ നമ്പറില്‍ സമാശ്വാസ സമ്മാനം ലഭിച്ചു. കുടപ്പനക്കുന്ന് ഇരപ്പുകുഴി എസ്.ആര്‍.എ.41-ല്‍ എസ്.പി. ഫോര്‍ട്ട് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ രഞ്ജിത വി.നായര്‍ക്കാണ് അഞ്ചുലക്ഷത്തിന്റെ സമാശ്വാസസമ്മാനം ലഭിച്ചത്. ആദ്യമായാണ് ലോട്ടറി ടിക്കറ്റെടുക്കുന്നത്.

ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ടിക്കറ്റ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറിയില്‍ വില്‍പ്പനയ്ക്കുവെച്ചിരുന്ന ദൃശ്യം കഴിഞ്ഞ ദിവസം മാതൃഭൂമി ചാനല്‍ പുറത്തുവിട്ടിരുന്നു. വളയണിഞ്ഞ കൈകള്‍ ആ ടിക്കറ്റില്‍ തൊടുന്നതും പിന്നീട് അടുത്തുള്ള ടിക്കറ്റ് തിരഞ്ഞെടുക്കുന്നതുമായിരുന്നു ദൃശ്യത്തിലുണ്ടായിരുന്നത്.

രഞ്ജിതയുടേതായിരുന്നു ഈ കൈകള്‍. ഭാഗ്യം വഴിമാറിപ്പോകുന്ന ദൃശ്യം കാഴ്ചക്കാരില്‍ ആശ്ചര്യം ജനിപ്പിച്ചിരുന്നു. ടി.ജെ.750605 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചപ്പോള്‍ തൊട്ടടുത്ത ടിക്കറ്റ് ടി.ജി. സീരീസില്‍ അതേ നമ്പരിലുള്ളതായിരുന്നു. ഈ ടിക്കറ്റാണ് രഞ്ജിതയെടുത്തത്.

ടിക്കറ്റ് എടുത്തപ്പോള്‍ മുതല്‍ നമ്പര്‍ മനസ്സില്‍ മായാതെ കുറിച്ചിട്ടിരുന്നു. ഫലം പുറത്തുവന്ന ഞായറാഴ്ച ഭാഗ്യം വഴുതിമാറിയെന്ന് അറിഞ്ഞെങ്കിലും രഞ്ജിത സമാശ്വാസസമ്മാനം ഉറപ്പിച്ചിരുന്നു. തിങ്കളാഴ്ച ലോട്ടറി ഡയറക്ടറേറ്റില്‍ ടിക്കറ്റ് ഹാജരാക്കി. അഞ്ചുലക്ഷം രൂപയില്‍ നികുതി കുറച്ചുള്ള 3,15,000 രൂപ വികാസ്ഭവന്‍ സബ് ട്രഷറിയിലേക്ക് മാറ്റുകയും ചെയ്തു. പ്ലംബറായ ബി.വിനുവാണ് ഭര്‍ത്താവ്. വിദ്യാര്‍ഥിയായ മാളവിക മകളുമാണ്.

ബമ്പര്‍ നറുക്കെടുപ്പില്‍ 25 കോടി രൂപയുടെ ഒന്നാംസമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപും തിങ്കളാഴ്ച ലോട്ടറി ഡയറക്ടറേറ്റില്‍ ടിക്കറ്റ് ഹാജരാക്കി. ഞായറാഴ്ച രാത്രി കനറാ ബാങ്ക് മണക്കാട് ശാഖയിലെ ലോക്കറിലാണ് ടിക്കറ്റ് സൂക്ഷിച്ചിരുന്നത്.

തിങ്കളാഴ്ച വൈകീട്ട് ഭാര്യ മായ, സഹോദരി സുജയ സതീശന്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ഡയറക്ടറേറ്റില്‍ ടിക്കറ്റ് ഹാജരാക്കാന്‍ എത്തിയത്. മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ സമ്മാനത്തുക ഉടന്‍ കൈമാറുമെന്ന് ലോട്ടറി ഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു.

Content Highlights: onam bumper price ranjitha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented