പുലര്‍ച്ചെ മുതല്‍ സഹായാന്വേഷികള്‍, പാതിരാവോളം കാത്തുനില്‍ക്കും; വെറുതേ വീടൂ എന്ന് ഓണം ബമ്പര്‍ ജേതാവ്


എത്തുന്നവരിലേറെയും ചെറുപ്പക്കാരാണ്. ലക്ഷങ്ങളും കോടികളുമൊക്കെ ചോദിക്കുന്നുവരൊക്കെ പണവും കൊണ്ടേ പോകൂവെന്ന് വാശിയില്‍ പാതിരാവോളം കാത്തുനില്‍ക്കും.

ഓണം ബംബറിന്റെ ഒന്നാം സമ്മാനം അടിച്ച അനൂപ് ടിക്കറ്റുറ്റെടുത്ത തിരുവനന്തപുരം പഴവങ്ങാടിയിലെ ഭഗവതി ഏജൻസിയിലെ ഉടമ തങ്കരാജിനും ജീവനക്കാർക്കുമൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

തിരുവനന്തപുരം: ഭാഗ്യദേവതയ്ക്കുപിന്നാലെ തൊന്തരവുകള്‍ ഓരോന്നായി വാതിലില്‍ മുട്ടുകയാണ് ബമ്പര്‍ഭാഗ്യശാലി അനൂപിന്റെ ശ്രീവരാഹത്തെ വീട്ടില്‍. 'ഇത്രയും പണം കിട്ടിയതല്ലേ, ഞങ്ങള്‍ക്കുംവേണം വീതം' എന്ന മട്ടില്‍ പരിചയക്കാര്‍മുതല്‍ അപരിചിതര്‍വരെ കയറിയിറങ്ങുകയാണ് ഈ വീട്ടില്‍. ശല്യക്കാര്‍ ഒഴിഞ്ഞുപോയശേഷം രാത്രി വൈകി സ്വന്തംവീട്ടില്‍ ഒളിച്ചുകയറേണ്ട ഗതികേടിലാണ് ഈ 'ഭാഗ്യശാലി'.

ഭാഗ്യവും ഭാഗ്യക്കേടും ഒന്നിച്ച് അനുഭവിക്കേണ്ട ഗതികേടിലാണ് തിരുവോണം ബമ്പര്‍ ഭാഗ്യശാലിയായ അനൂപിനും കുടുംബത്തിനും. ബമ്പര്‍സമ്മാനത്തിന് അവകാശിയായതോടെ ചെന്നൈയില്‍ നിന്നുവരെ അനൂപിനെ തേടി സഹായാന്വേഷികള്‍ എത്തുന്നുണ്ട്. രണ്ടുകോടിരൂപ നിക്ഷേപിച്ചാല്‍ സിനിമയിലും അവസരംനല്‍കാമെന്ന് പറഞ്ഞുവന്നവരും ഉണ്ട്.ആള്‍ക്കാരുടെ ശല്യംകാരണം വീട്ടിനുള്ളില്‍ ഒളിച്ചുകഴിയേണ്ട അവസ്ഥയിലാണെന്ന് അനൂപിന്റെ ഭാര്യ മായ പറയുന്നു. പുലര്‍ച്ചെമുതല്‍ ആള്‍ക്കാരുടെ തിരക്കാണ്. വീട് നിര്‍മിച്ചുതരണം, വാഹനം വാങ്ങിത്തരണം, വസ്തുവിന്റെ പ്രമാണം ബാങ്കില്‍നിന്ന് എടുത്തുതരണം ഇവയ്ക്കുപുറമേ വിവാഹക്ഷണക്കത്തുമായി എത്തുന്ന ഒരുകൂട്ടരുണ്ട്. മകളുടെ കല്യാണമാണ് കല്യാണം നടത്താന്‍ പണമില്ല ഇങ്ങനെ പോകുന്നു ആവശ്യക്കാരുടെ പ്രാരബ്ദങ്ങള്‍. ചിലരാകട്ടെ, ഭീഷണിയുടെ മട്ടിലാണ് പണമാവശ്യപ്പെടുന്നത്.

എത്തുന്നവരിലേറെയും ചെറുപ്പക്കാരാണ്. ലക്ഷങ്ങളും കോടികളുമൊക്കെ ചോദിക്കുന്നുവരൊക്കെ പണവും കൊണ്ടേ പോകൂവെന്ന് വാശിയില്‍ പാതിരാവോളം കാത്തുനില്‍ക്കും. ഇതുകാരണം അനൂപിന് സമാധാനമായിട്ട് വീട്ടിലെത്താന്‍പോലും കഴിയുന്നില്ല. വയ്യാത്ത കുഞ്ഞിനെ ആശുപത്രിയില്‍പോലും കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ശ്രീവരാഹം സ്വദേശി അനൂപും കുടുംബവുംപെട്ടുപോയത്.

ഇക്കഴിഞ്ഞ പതിനെട്ടിനായിരുന്നു തിരുവോണം ബമ്പര്‍ നറുക്കെടുപ്പ്. അനൂപിന് പണം കൈകാര്യംചെയ്യുന്നതില്‍ ഏകദിനപരിശീലനം നല്‍കാനുള്ള ഒരുക്കത്തിലാണ് ലോട്ടറി വകുപ്പ്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ സഹകരണത്തോടെയാണ് പരിശീലനം. ദീര്‍ഘകാലത്തെ നിക്ഷേപങ്ങള്‍, നികുതി എങ്ങനെ അടയ്ക്കാം എന്നിവയടക്കമുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കും.

Content Highlights: Onam bumper lottery Anoop


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented