ഓട്ടോ ഓടിക്കല്‍ നിര്‍ത്തിയില്ല, പൈസ വരുമ്പോള്‍ സ്വഭാവം മാറരുത്- കഴിഞ്ഞ വര്‍ഷത്തെ ഭാഗ്യവാന്‍ പറയുന്നു


ജയപാലൻ

കൊച്ചി: ബംബറടിച്ചാല്‍ പണം തുടക്കത്തിലേ മുഴുവനും ചെലവാക്കരുത്. വരവും ചെലവും കൃത്യമായി മനസ്സിലാക്കുക, കണക്ക് സൂക്ഷിക്കുക.. പറയുന്നത് ആ ഭാഗ്യവാനാണ്, കഴിഞ്ഞ വര്‍ഷത്തെ ഓണം ബംബര്‍ 12 കോടിയടിച്ച മരട് സ്വദേശി ജയപാലന്‍.

ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നറുക്കെടുപ്പ് കഴിഞ്ഞ് മുപ്പത്തിയഞ്ചാം ദിവസമാണ് പണം അക്കൗണ്ടിലെത്തിയത്. 7.44 കോടി രൂപയാണ് കിട്ടിയത്. മക്കളുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടു, സ്ഥലം വാങ്ങി. ഒരുപാട് പേരെ സഹായിക്കാനായി.

ബംബര്‍ അടിച്ചെന്ന് കരുതി ഓട്ടോ ഓടിക്കല്‍ നിര്‍ത്തിയിട്ടില്ല ജയപാലന്‍. ഓട്ടോ ഡ്രൈവറായ ജയപാലന്‍ ഇന്നും ഓട്ടോ ഓടിച്ച് തന്നെയാണ് ജീവിക്കുന്നത്. പഠിച്ച തൊഴില്‍ ഓട്ടോ ഓടിക്കലാണ്. അത് ഒഴിവാക്കാന്‍ താല്‍പര്യമില്ലായിരുന്നു. ബംബറടിച്ചതോടെ നൂറുകണക്കിന് ആളുകള്‍ സഹായം ചോദിച്ചുവന്നിരുന്നു. പൈസ ചോദിച്ചിട്ട് കൊടുക്കാത്തപ്പോള്‍ പലരുടേയും ശത്രുവായി മാറിയെന്ന് ജയപാലന്‍ പറഞ്ഞു.

പുതിയ ഭാഗ്യശാലികള്‍ക്ക് നല്‍കാന്‍ ജയപാലന് ഒരു ഉപദേശവുമുണ്ട്. പണം വന്നാല്‍ രണ്ട് വര്‍ഷത്തേക്ക് കൂടുതല്‍ പണമിടപാടുകള്‍ നടത്തരുത്. വരവ് ചെലവ് അറിഞ്ഞതിന് ശേഷം മാത്രം ചെലവാക്കുക. ധൂര്‍ത്ത് ഒഴിവാക്കി ജീവിക്കുക. പണം വരുമ്പോള്‍ മനുഷ്യന്മാര്‍ക്ക് പല സ്വഭാവവും വരും. അങ്ങനെ പോകാതിരിക്കുക. ബുദ്ധിപൂര്‍വം ചെലവ് നടത്തുകയെന്ന് അദ്ദേഹം പറയുന്നു.

ഇത്തവണയും ഓണം ബംബര്‍ എടുത്തിട്ടുണ്ട്. ഫലമറിയാന്‍ കാത്തിരിക്കുകയാണ് ജയപാലന്‍.

Content Highlights: Onam Bumper 2022 last year winner Jayapalan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented