ഫയൽഫോട്ടോ|മാതൃഭൂമി
കണ്ണൂര്‍: ഈ വര്‍ഷം ഓണക്കിറ്റ് വിതരണം പതിവുപോലെ റേഷന്‍കട വഴി തന്നെയായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ്. കോവിഡ് കാലഘട്ടത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷന്‍ ഇനത്തിലുള്ള കോടികളുടെ കുടിശ്ശിക അനുവദിച്ചാലേ ഓണക്കിറ്റുകള്‍ വിതരണം ചെയ്യൂവെന്നാണ് ഭരണാനുകൂല വ്യാപാരിസംഘടനകള്‍ അടക്കമുള്ള റേഷന്‍ വ്യാപാരി സംഘടനകള്‍ പറയുന്നത്. കമ്മിഷന്‍ ഇനത്തില്‍ 60 കോടിയോളം രൂപ ലഭിക്കാനുണ്ട്. കോവിഡ് കാലത്ത് നടത്തിയ സേവനമായി കിറ്റുവിതരണത്തെ കാണണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സമാനസേവനമായി ഓണക്കിറ്റ് വിതരണത്തെയും സമീപിക്കണമെന്ന് ചര്‍ച്ചയില്‍ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് യൂണിയന്‍ നേതൃത്വം തള്ളിയിരുന്നു. അനുനയ ശ്രമങ്ങള്‍ തുടരുന്നുണ്ട്്.
14 ഇനങ്ങള്‍
ഇക്കുറി 14 ഇനങ്ങളടങ്ങുന്ന കിറ്റാണ് വിതരണംചെയ്യുന്നത്. സൗജന്യ കിറ്റുകള്‍ സപ്ലൈകോ മുഖേന തയ്യാറാക്കിയാണ് നല്‍കുന്നത്. കശുവണ്ടിപ്പരിപ്പ് (50 ഗ്രാം), നെയ് മില്‍മ (50 മില്ലി), മുളക്പൊടി (100 ഗ്രാം), മഞ്ഞള്‍പൊടി (100ഗ്രാം), ഏലയ്ക്ക (20 ഗ്രാം), വെളിച്ചെണ്ണ (500 മില്ലി), തേയില (100 ഗ്രാം), ശര്‍ക്കരവരട്ടി (100 ഗ്രാം), ഉണക്കലരി-ചമ്പാപച്ചരി (500 ഗ്രാം), പഞ്ചസാര (ഒരുകിലോ), ചെറുപയര്‍ (500 ഗ്രാം), തുവരപ്പരിപ്പ് (150 ഗ്രാം), പൊടിയുപ്പ് (ഒരുകിലോ), തുണിസഞ്ചി. 447 രൂപയാണ് കിറ്റിന്റെ ആകെ വില.
Content Highlights: Onakit via Ration shop
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..