തിരുവനന്തപുരം:  രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂടി.

പെട്രോളിന് ലിറ്ററിന് 25 പൈസയാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.98 രൂപയും ഡീസലിന് 81 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോളിന് 85.10 രൂപയാണ് വില. ഡീസലിന് 79.20 രൂപ. കോഴിക്കോട് 85.95 രൂപ പെട്രോളിനും, ഡീസലിന് 79.31 രൂപയുമാണ്. 

ഈ വര്‍ഷം  നാലാം തവണയാണ് രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നത്.