കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ ആറളം ഫാം ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. എല്‍ഡി ക്ലര്‍ക്ക് അഷറഫിനെയാണ് എംഡി എസ് ബിമല്‍ഘോഷ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ആറളം ഫാമിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുന്ന പോസ്റ്റിട്ടെന്നായിരുന്നു പരാതി. 

content highlights: officer suspended for comments against CM Pinarayi Vijayan