ഹെഡ്ക്ലാർക്ക് ജെയ്‌സൺ പാറക്കടവ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് താഴെ നിൽക്കുന്നു
മൂഴിക്കുളം (കൊച്ചി):സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന പ്രഖ്യാപനങ്ങള്‍ കേട്ട് അവശനായി പൊരിവെയിലത്ത് നില്‍ക്കുകയാണ് ജെയ്‌സണ്‍. രണ്ടര മാസമായിട്ടും ഹെഡ്ക്ലാര്‍ക്ക് ആയ ജെയ്‌സണ് പാറക്കടവ് പഞ്ചായത്തോഫീസിലെ തന്റെ കസേരയിലിരിക്കാനായിട്ടില്ല. മുകള്‍നിലയിലാണ് ഓഫീസ്.
ഭിന്നശേഷിക്കാരനായ ജെയ്‌സണ് ഇതുവരെ ഓഫീസില്‍ കയറി ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അരയ്ക്കു താഴെ തളര്‍ന്നുപോയ ജെയ്‌സണ്‍ ആലങ്ങാട് പഞ്ചായത്തില്‍ നിന്നാണ് ഇവിടേക്ക് സ്ഥലംമാറി എത്തിയത്.
രണ്ടര മാസം മുമ്പ് മൂഴിക്കുളത്ത് എത്തിയപ്പോള്‍ പഞ്ചായത്ത് കെട്ടിടത്തിന് താഴെനിന്ന് ഒപ്പിട്ട് ജോലിയില്‍ പ്രവേശിച്ചശേഷം ലീവെടുക്കുകയായിരുന്നു. തുടര്‍ന്ന് വകുപ്പുമന്ത്രി ഉള്‍പ്പെടെയുള്ള മുഴുവന്‍ മേലധികാരികള്‍ക്കും തന്റെ ദുരവസ്ഥ കാണിച്ച് പരാതികള്‍ നല്‍കി. ഒരു നടപടിയും ഉണ്ടായില്ല. മുകള്‍നിലയിലുള്ള പാറക്കടവ് പഞ്ചായത്ത് ഓഫീസില്‍ അംഗപരിമിതര്‍ക്ക് കയറാന്‍ സൗകര്യം ഒരുക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യവും പരിഗണിച്ചിട്ടില്ല.
ലീവ് കഴിഞ്ഞതോടെ ജെയ്‌സണ്‍ മുച്ചക്ര സ്‌കൂട്ടറില്‍ വന്ന് താഴെ പൊരിവെയിലത്തിരിക്കുകയാണിപ്പോള്‍. ജെയ്സണെ മറ്റേതെങ്കിലും ഓഫീസിലേക്ക് അടിയന്തരമായി മാറ്റണമെന്നും പഞ്ചായത്ത് ഓഫീസില്‍ അംഗപരിമിതര്‍ക്കായി റാമ്പ് നിര്‍മിക്കണമെന്നും എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ പാനികുളങ്ങര ആവശ്യപ്പെട്ടു. ജെയ്‌സണെ നിയമിച്ചപ്പോള്‍ത്തന്നെ, പഞ്ചായത്തില്‍ അസൗകര്യം ഉള്ളതിനാല്‍ മറ്റേതെങ്കിലും പഞ്ചായത്തിലേക്ക് മാറ്റം കൊടുക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നതായി പ്രസിഡന്റ് എസ്.വി. ജയദേവനും അറിയിച്ചു.
Content Highlights: office remains inaccessible to differently abled employee, need of wheel chair friendly offices
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..