ഭയം മാറിയിട്ടില്ല; അടുത്തകാലത്തൊന്നും ട്രെയിനില്‍ യാത്രചെയ്യാനാകില്ലെന്ന് രക്ഷപ്പെട്ട മലയാളികള്‍


മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

Screen grab | Mathrubhumi news

ഭുവനേശ്വര്‍: ഒഡിഷ തീവണ്ടിയപകടത്തില്‍നിന്ന് രക്ഷപ്പെട്ട നാല് മലയാളികള്‍ ബാലസോറില്‍നിന്ന് നാട്ടിലേക്ക് തിരിച്ചു. അവര്‍ തിങ്കളാഴ്ച നാട്ടിലെത്തും. ആശുപത്രി വാസത്തിനുശേഷം നാലംഗ സംഘം ബാലസോര്‍ വിട്ടു. ഭുവനേശ്വറിലെത്തിയ ശേഷം കേരളത്തിലേക്ക് മടങ്ങുമെന്ന് സംഘം അറിയിച്ചു.

ഇത് പുനര്‍ജന്മമാണെന്നും ദൈവത്തിന്റെ കാരുണ്യമാണെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. ഉടന്‍തന്നെ നാട്ടിലെത്തി കുടുംബത്തെ കാണണമെന്ന ആശയും സംഘം പങ്കുവെച്ചു. നോര്‍ക്കയും മലയാളി സംഘടനയും എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നാട്ടില്‍ എങ്ങനെയാണ് പോകുമെന്നതില്‍ വ്യക്തതയില്ല. ഇനിയെന്തായാലും അടുത്തൊന്നും ട്രെയിനില്‍ യാത്ര ചെയ്യില്ല. പേടി മാറിയിട്ടില്ല. ആ സാഹചര്യം മനസ്സില്‍ വരുമ്പോഴൊക്കെ ഭയമാണെന്നും സംഘം വിവരിച്ചു.

കൊല്‍ക്കത്തയില്‍ ജോലിയാവശ്യത്തിന് പോയതായിരുന്നു സംഘം. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ല.


Content Highlights: odisha train accident, malayalees, way to kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mb rajesh

2 min

കരുവന്നൂർ വലിയ പ്രശ്‌നമാണോ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽനടന്ന ക്രമക്കേട് എത്രയുണ്ട്?- എം.ബി രാജേഷ്

Sep 21, 2023


k radhakrishnan

2 min

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം, ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല- തന്ത്രി സമാജം

Sep 20, 2023


K Radhakrishnan

1 min

പൂജയ്ക്കിടെ ആരെയും തൊടില്ലെങ്കില്‍ പൂജാരി എന്തിന് പുറത്തിറങ്ങി? വിശദീകരണത്തിന് മറുപടിയുമായി മന്ത്രി

Sep 20, 2023


Most Commented