‘ഓസൊന്നും’ വേണ്ടെന്ന് ഒഡിഷ മന്ത്രി; രാജമല സന്ദർശിക്കാൻ ക്യൂനിന്ന് ടിക്കറ്റെടുത്തു


ഒഡിഷ മന്ത്രി അത്തനുസബിയ സച്ചിനായക്ക് രാജമലയിലേക്കുള്ള വാഹനത്തിൽ

മറയൂർ: എല്ലാ സൗകര്യവുമൊരുക്കി വനംവകുപ്പ് അധികൃതരും പോലീസും. ഇതെല്ലാം വേണ്ടായെന്ന് പറഞ്ഞ് ക്യൂവിൽനിന്ന് ടിക്കറ്റ് വാങ്ങി രാജമല കണ്ട് ഒഡിഷ മന്ത്രി. ഒഡിഷ സഹകരണമന്ത്രി അത്തനുസബിയ സച്ചിനായിക്കാണ് കുടുംബസമ്മേതം രാജമലയിൽ എത്തിയത്.

ഔദ്യോഗിക വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് മന്ത്രിയും സംഘവും രാജമലയിൽ എത്തിയത്. വി.വി.ഐ.പി. ആയതിനാൽ പ്രത്യേക പാസ് കിട്ടുമായിരുന്നു. അത് വേണ്ടെന്നുപറഞ്ഞ് കൗണ്ടറിൽ ക്യൂനിന്ന്, കൂടെയുള്ള എല്ലാവർക്കും ടിക്കറ്റ് എടുത്ത് വനംവകുപ്പിന്റെ മിനി ബസിൽ ‌രാജമലയിലെത്തി. ഇരവികുളം നാഷണൽ പാർക്ക് അസി. വാർഡൻ ജോബ് ജെ. നര്യംപറമ്പിൽ സ്ഥലത്തെത്തിയിരുന്നു.



മന്ത്രിയും സംഘവും രാജമലയിലെ ചെക്ക്പോസ്റ്റിൽ ഇറങ്ങി വരയാടുകളെ കണ്ടു. പിന്നീട് മൂന്നാറിലേയ്ക്ക് മടങ്ങി. സാധാരണ, രാജമലയിൽ എത്തുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംമറ്റും സ്വന്തംവാഹനത്തിലോ, വനംവകുപ്പിന്റെ വാഹനത്തിലോ രാജമലയ്ക്ക് പോകാൻ തങ്ങളുമായി വഴക്കിടുക പതിവാണെന്ന് ജീവനക്കാർ പറയുന്നു.

എന്നാൽ, ഒഡിഷ മന്ത്രിയുടെ സന്ദർശനം വേറിട്ട അനുഭവമായെന്നും അവർ അറിയിച്ചു.

Content Highlights: odisha minister visit to rajamala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented