kurumboor devarajanബെംഗളൂരു: കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം മുന്‍ ഡയറക്ടര്‍ കുറുമ്പൂര്‍ ദേവരാജന്‍ ബെംഗളൂരുവില്‍ മകന്റെ വസതിയില്‍ അന്തരിച്ചു. പരേതരായ കുറുമ്പൂര്‍ കൃഷ്ണന്‍, കളത്തില്‍ ലക്ഷ്മി ദമ്പതികളുടെ മകനാണ്. 

കോഴിക്കോട് ചെറുകിട വ്യാപാര അസോസിയേഷന്റെ മുന്‍ പ്രസിഡന്റ്, കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്  എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 

ഭാര്യ: തച്ചമ്പലത്ത് പ്രഭാവതി. മക്കള്‍: കെ ദിപിന്‍(ബെംഗളൂരു), കെ ലക്ഷ്മി. മരുമക്കള്‍: ദീനി അശോകന്‍(തൃശൂര്‍), രജീഷ്(പൂണെ). സഹോദരങ്ങള്‍: ജയരാജന്‍(റിട്ട.ആര്‍.ടി.ഒ), അഡ്വ.ബാബ പ്രേരാജ്, രാജ രത്‌നം(എംപയര്‍ ഓട്ടോ സ്‌പെയേര്‍സ്). സംസ്‌കാരം ഒക്ടോബര്‍ 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.