അത്തോളി: മകളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛനും മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. ചോനോം കുന്നത്ത് ജിംനയുടെ(36) സംസ്‌കാര ചടങ്ങുനടക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് ഇന്ന്‌ അച്ഛനും മരിച്ചത്‌. ജിംന ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 

കാരക്കുന്നത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു ജിംന. ജിംനയുടെ ശവസംസ്‌കാര ചടങ്ങ് അത്തോളിയിലെ വീട്ടുവളപ്പില്‍ നടക്കുന്നതിനിടെയാണ് അച്ഛന്‍ ചേനാംകുന്നത്ത് രാജന്‍(68) കുഴഞ്ഞുവീണ് മരിച്ചത്. ഇരുവരുടെയും സംസ്‌കാരം നടത്തി.

ചന്ദ്രികയാണ് രാജന്റെ ഭാര്യ. മക്കള്‍: ജസ്‌ന, ജിംജിത്ത് (ദുബായ്). പുന്നശ്ശേരി ചാത്തങ്കേരി ജോഷിലാല്‍ ആണ് ജിംനയുടെ ഭര്‍ത്താവ്.