ചരമം: റിട്ടയേഡ് പോലീസ് സൂപ്രണ്ട് കെ.ജി.കെ കുറുപ്പ്


കെ.ജി.കെ കുറുപ്പ്

കോഴിക്കോട്: റിട്ടയേഡ് പോലീസ് സൂപ്രണ്ട് കോളായി ഗോപാലന്‍ നമ്പ്യാര്‍ കൃഷ്ണന്‍കുട്ടി കുറുപ്പ് (കെ.ജി.കെ കുറുപ്പ്, 93) അന്തരിച്ചു. പഴയ മദിരാശി സംസ്ഥാനത്തില്‍ 1950-ല്‍ സബ് ഇന്‍സ്പെക്‌റായി ജോലിയില്‍ പ്രവേശിക്കുകയും പിന്നീട് സംസ്ഥാന പുനഃസംഘടനക്ക് ശേഷം കേരള പോലീസ് സേനയില്‍ വരുകയും ചെയ്തു.

1967-ല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയും 1972-ല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയും 1982-ല്‍ സൂപ്രണ്ട് ഓഫ് പോലീസ് ആയും പ്രൊമോഷന്‍ ലഭിച്ച കുറുപ്പ്, കോഴിക്കോട് റൂറല്‍, ക്രൈം ബ്രാഞ്ച്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, വിജിലന്‍സ് എന്നിവയില്‍ എസ്.പി ആയിരുന്നു. 38 വര്‍ഷത്തെ സേവനത്തിന്റെ ഭാഗമായി ഒട്ടേറെ കീര്‍ത്തി പത്രങ്ങള്‍ കിട്ടിയ അദ്ദേഹത്തിന് 1976-ല്‍ പ്രശസ്ത സേവനത്തിനുള്ള പ്രഡിഡന്റിന്റെ മേഡലും 1985-ല്‍ വിശിഷ്ട സേവനത്തിനുള്ള പ്രസിഡണ്ട് അവാര്‍ഡും ലഭിച്ചു.



ഐ.പി.എസ് കേഡര്‍ ലഭിച്ച കുറുപ്പ് 1987-ല്‍ റിട്ടയര്‍ ചെയ്ത ശേഷം ഫ്രീലാന്‍സ് ഇന്‍വെസ്റ്റിഗേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. മികച്ച ഹോക്കി കളിക്കാരനായ കുറുപ്പ് പ്രീ യൂണിവേഴ്‌സിറ്റി കാലത്തു മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ സ്പീക്കര്‍ ആയിരുന്നു.

ഭാര്യ: അന്തരിച്ച വടകര പാലോലപ്പറമ്പത്ത് ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍: കോമളവല്ലി, ഗോപാലകൃഷ്ണന്‍ (ബിസിനസ്) രഞ്ജിനി, പുഷ്പരാജ് (പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ) ഉഷാകുമാരി. മരുമക്കള്‍: മോഹന്‍ദാസ് മേനോന്‍ (റിട്ടയേര്‍ഡ് മാനേജര്‍, സെന്‍ട്രല്‍ ബാങ്ക്) രാജശ്രീ (ബിസിനസ്) മോഹനദാസ് (റിട്ടയേര്‍ഡ് ഏരിയ മാനേജര്‍, കോഴിക്കോട് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക്) ലതിക (ബാങ്ക് ഓഫ് ബറോഡ) പ്രേമചന്ദ് (ഗള്‍ഫ് റിട്ടേണ്‍ഡ്). സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട്.

Content Highlights: obituary kgk kurup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented