ചരമം: ഫാ. ബാബു കുഴുമ്പില്‍


ഫാ. ബാബു കുഴുമ്പിൽ

കോഴിക്കോട്: കോഴിക്കോട് സി.എം.ഐ സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായ ഫാ. ബാബു കുഴുമ്പില്‍ സി.എം.ഐ (57) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രണ്ട് മണിക്ക് ദേവഗിരി സെന്റ് ജോസഫ് ആശ്രമ ദേവാലയത്തില്‍.

1987-ല്‍ ആദ്യ വ്രതം ചെയ്ത് സി.എം.ഐ സഭാംഗമായി. 1996ല്‍ തിരുപ്പട്ടം സ്വീകരിച്ചു. മേരിഗിരി (തേര്‍ത്തല്ലി) ഇടവക, മൗണ്ട് സിനായി ആശ്രമം ലക്കിടി, ക്രൈസ്റ്റ് സി. എം. ഐ ആശ്രമം ഇരിട്ടി, ദര്‍ശന ധ്യാനകേന്ദ്രം തളിപ്പറമ്പ, സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഹൗസ് കോഴിക്കോട് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2014-17 കാലയളവില്‍ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ ആയിരുന്നു. മികവുറ്റ ധ്യാനപ്രസംഗകനായിരുന്ന ഫാ. ബാബു തലശ്ശേരി, താമരശ്ശേരി, മാനന്തവാടി രൂപതകളിലെ വിവിധ ഇടവകകളിലും സെമിനാരികളിലും സന്യാസഭവനങ്ങളിലും നിരവധി ധ്യാനങ്ങള്‍ക്കും ക്ലാസുകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.

മാതാപിതാക്കള്‍: ജോസഫ് (പരേതന്‍), ത്രേസ്യ. സഹോദരങ്ങള്‍: ഇമ്മാനുവല്‍ (റിട്ട. തഹസില്‍ദാര്‍), ജേക്കബ് (റിട്ട. മാവൂര്‍ ഗ്രാസിം), ജോസ് (റിട്ട. എച്ച് എം), ബേബി (ബിസിനസ്), ആലിസ് (റിട്ട. ടീച്ചര്‍), മേരി (റിട്ട. ടീച്ചര്‍), ജോളി (ജി.എച്ച്.എസ്.എസ് അരീക്കോട്), ട്രീസ (എല്‍.എഫ്.യൂ.പി.എസ് വേനപ്പാറ).

Content Highlights: obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented