ചെന്നൈ: ചെന്നൈ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം ചെയര്‍മാനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ശശികുമാറിന്റെ പിതാവ് കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന വി. ബാലകൃഷ്ണമേനോന്‍ (96) അന്തരിച്ചു. ഇന്നു രാവിലെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ തോട്ടപ്പിള്ളില്‍ ഭാനുമതി. ഇന്ദിര ചന്ദ്രശേഖര്‍, ബീനശിവരാമന്‍, പരേതനായ അജിത് മേനോന്‍ എന്നിവരാണ് മറ്റു മക്കള്‍.

ഇടയപ്പുറത്ത് നാരായണമേനോന്റെയും വി. മീനാക്ഷി അമ്മയുടേയും മകനാണ് ബാലകൃഷ്ണമേനോന്‍.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബെസന്ത് നഗര്‍ സ്മശാനത്തില്‍.