P Viswanathanകോഴിക്കോട്: മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറായിരുന്ന പയ്യേരി വിശ്വനാഥന്‍ (73)അന്തരിച്ചു. 1976 മുതല്‍ 2004 വരെ 28 വര്‍ഷം മാതൃഭൂമിയില്‍ ജോലിചെയ്തിട്ടുണ്ട്.

ന്യൂസ് ഫോട്ടോഗ്രാഫറായി കഴിവുതെളിയിച്ച വിശ്വനാഥന് 1991 ല്‍ സന്തോഷ് ട്രോഫിയിലെ മികച്ച സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. സ്റ്റുഡിയോ ഫോട്ടോഗ്രാഫറെന്ന നിലയില്‍ 12 വര്‍ഷത്തിലേറെ നീണ്ട അനുഭവ സമ്പത്തുമായി മാതൃഭൂമിയിലെത്തിയ വിശ്വനാഥന്‍  സ്‌പോര്‍ട്‌സ്, സിനിമ എന്നീ മേഖലകളിലെല്ലാം ഫോട്ടോഗ്രാഫറെന്ന നിലയില്‍ ഏറെക്കാലം നിറഞ്ഞ സാന്നിധ്യമായിരുന്നു.

ഭാര്യ: രാജലക്ഷ്മി. മക്കള്‍: ബിന്ദു, പി. സന്ദീപ് (സീനിയര്‍ ഫോട്ടോഗ്രാഫര്‍, മാധ്യമം), സിന്ധു. മരുമക്കള്‍: അനില്‍കുമാര്‍ (റെയില്‍വേ), സുബിജ, സുധീഷ്. ശവസംസ്‌കാരം വ്യാഴാഴ്ച നടക്കും.