നിയമം കര്‍ഷക സംരക്ഷണത്തിന്; കോണ്‍ഗ്രസും സിപിഎമ്മും മുന്‍പ് ആവശ്യപ്പെട്ടത്- ഒ. രാജഗോപാല്‍


Photo: Mathrubhumi screen grab

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കതിരെ നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ എതിർത്ത് ബിജെപി അംഗം ഒ. രാജഗോപാൽ. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ കർഷകർക്ക് എല്ലാ സംരക്ഷണവും ഉറപ്പുവരുത്താൻ ഉദ്ദേശിച്ച് കൊണ്ടുവന്നിട്ടുള്ളതാണെന്നും പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രമേയത്തിന്മേല്‍ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

കാർഷിക മേഖലയിലെ ഇടനിലക്കാരെയും കമ്മീഷൻ ഏജന്റുമാരെയും ഒഴിവാക്കി കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ എവിടെയും കൊണ്ടുപോയി വിൽക്കാൻ അധികാരം നൽകുന്ന നിയമങ്ങളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ളത്. ഈ നിയമത്തെ എതിർക്കുന്നവർ കർഷക താൽപര്യത്തിന് എതിരായി നിൽക്കുന്നവരാണെന്നും ഒ. രാജഗോപാൽ പറഞ്ഞു.

ഈ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് മുൻപ് കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നതാണ്. സിപിഎം അതിനായി ആവശ്യമുന്നയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. എന്നാൽ കർഷകർ ചർച്ചയ്ക്ക് ഉപാധിവെച്ചതുമൂലമാണ് അത് നടക്കാതെപോയതെന്നും രാജഗോപാൽ പറഞ്ഞു.

Content Highlights:O Rajagopal speech in niyamasabha special meeting

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented