കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ബന്ധിത അവധി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നഴ്‌സസ് ദിനത്തില്‍ കണ്ണൂര്‍ കൊയിലി  ആശുപത്രിയിലെ അറുപതോളം നഴ്‌സുമാര്‍ നടത്തിയ സമരം അവസാനിപ്പിച്ചു.

മൂന്നു പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ പ്രതിഷേധവുമായി ഇറങ്ങിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം.  ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള കോവിഡ് 19 സുരക്ഷാ ഉപകരണങ്ങളെല്ലാം നഴ്‌സുമാര്‍ നിലവില്‍ സ്വന്തം ചെലവിലാണ് വാങ്ങുന്നത്. അത് മാറി മാനേജ്‌മെന്റ് സുരക്ഷാ ഉപകരണങ്ങള്‍ മാനേജ്‌മെന്റ് വിതരണം ചെയ്യണം. രോഗികള്‍ കുറവാണെന്ന് പറഞ്ഞ് നിര്‍ബന്ധിത അവധി നടപ്പാക്കുന്നത് പിന്‍വലിക്കണം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവനക്കാര്‍ സ്വന്തം ചെലവിലാണ് ആശുപത്രിയില്‍ എത്തുന്നത്. അതിനാല്‍ ഗതാഗത സൗകര്യം ഒരുക്കണം എന്നീ ആവശ്യങ്ങളാണ് നഴ്‌സുമാര്‍ ഉയര്‍ത്തിയിരുന്നത്.

മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നഴ്‌സുമാര്‍ പിന്നീട് സമരം അവസാനിപ്പിച്ചു. 

Content Highlights:Nurses staged protest at Kannur on Nurses' Day