മലയാളി നഴ്‌സിന്റെയും ഡോക്ടര്‍മാരുടെയും ഇടപെടലില്‍ വിമാനത്തില്‍ ജവാന് പുതുജീവന്‍


സ്വന്തം ലേഖിക

വിമാനം പുറപ്പെട്ടു 45 മിനിറ്റുകള്‍ക്കുശേഷമാണ് യാത്രക്കാരിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും ആരോഗ്യപ്രവര്‍ത്തകര്‍ ആരെങ്കിലുമുണ്ടെങ്കില്‍ സഹായിക്കണമെന്നും വിമാനത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടത്. ഉടന്‍ ഗീതയും മറ്റ് രണ്ട് ഡോക്ടര്‍മാരും ചേര്‍ന്ന് ആവശ്യമായ ചികിത്സ ലഭ്യമാക്കി.

പി. ഗീത

ന്യൂഡല്‍ഹി: 2020-ലെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരത്തിന് അര്‍ഹയായതിന് രാഷ്ട്രപതിയുടെ ആശംസകളേറ്റുവാങ്ങാനുള്ള യാത്രയില്‍ വിമാനത്തിലും ആതുരസേവനത്തിന്റെ മാതൃകയായി കോഴിക്കോട്ടുകാരി. കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയില്‍, കുഴഞ്ഞുവീണ സഹയാത്രികന് സമയോജിതമായ ഇടപെടലിലൂടെ പുതുജീവന്‍ നല്‍കിയാണ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഗീതാഞ്ജലിയില്‍ പി. ഗീത മാതൃകയായത്. ഗീതയും വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും ചേര്‍ന്നാണ് ജമ്മുവില്‍ സൈനികനായ സുമന്‍ എന്ന 32-കാരന്റെ ജീവന്‍രക്ഷിച്ചത്.

2020-ലെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരജേതാവാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ നഴ്സിങ് സൂപ്രണ്ട് ഗീത. ഇത്തവണത്തെ അവാര്‍ഡ് ജേതാക്കള്‍ക്കൊപ്പം കഴിഞ്ഞ തവണത്തെ അവാര്‍ഡ് ജേതാക്കള്‍ക്കും രാഷ്ട്രപതിഭവനിലെ അവാര്‍ഡ് പരിപാടിയില്‍ ക്ഷണംലഭിച്ചിരുന്നു.



തിങ്കളാഴ്ച നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച രാവിലെ 10.50-ന്റെ വിമാനത്തില്‍ കോഴിക്കോട്ടുനിന്നാണ് ഗീത ഡല്‍ഹിയിലേക്ക് യാത്രതിരിച്ചത്. വിമാനം പുറപ്പെട്ടു 45 മിനിറ്റുകള്‍ക്കുശേഷമാണ് യാത്രക്കാരിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായും ആരോഗ്യപ്രവര്‍ത്തകര്‍ ആരെങ്കിലുമുണ്ടെങ്കില്‍ സഹായിക്കണമെന്നും വിമാനത്തിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടത്. ഉടന്‍ ഗീതയും മറ്റ് രണ്ട് ഡോക്ടര്‍മാരും ചേര്‍ന്ന് ആവശ്യമായ ചികിത്സ ലഭ്യമാക്കി. ആരോഗ്യം വീണ്ടെടുത്ത സൈനികനെ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ചശേഷം ആശുപത്രിയിലേക്ക് മാറ്റി.

ഗീത കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. സത്യപ്രകാശാണ് ഭര്‍ത്താവ്. മകള്‍: അനുശ്രീ.

Content Highlights: Nurse Kozhikode - Delhi flight P Geetha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented