
കൊല്ലം കുരീപ്പുഴയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ കിണർ. ഫോട്ടോ| അജിത് പനച്ചിക്കൽ
കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ കോണ്‍വന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിന്റെ(42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.
രാവിലെ പ്രാര്‍ഥനയ്ക്ക് എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്ററിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തന്റെ ശാരീരിക ബുദ്ധിമുട്ടുകളും അലര്‍ജി സംബന്ധമായ പ്രശ്നങ്ങളും കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്നും കിണറ്റിലുണ്ടാവുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.
തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല, ആരുടെയും പ്രേരണയുമില്ല തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും കുറിപ്പിലുണ്ട്. ഒരു മാസം മുമ്പാണ് സിസ്റ്റര്‍ മേബിള്‍ ഈ കോണ്‍വന്റിലേക്ക് എത്തിയതെന്നാണ് വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..