
വാളയാർ -വടക്കഞ്ചേരി ദേശീയപാതയിലൂടെ നമ്പർ പ്ലേറ്റ് മറച്ച് വച്ച് കടന്നുപോകുന്ന വാഹനങ്ങളിലൊന്ന്
വാളയാര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാര്‍ വഴി പാലക്കാട് ജില്ലയിലേക്ക് നമ്പര്‍പ്ലേറ്റ് മറച്ച് എത്തുന്നത് നിരവധി വാഹനങ്ങള്‍. നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും, മറച്ചു വച്ചും നിരവധി വാഹനങ്ങളാണ് ദിവസവും ചീറി പാഞ്ഞ് പോകുന്നത്.
നമ്പര്‍ പ്ലേറ്റില്‍ മറച്ച് വക്കുന്നതിനാല്‍ അമിത വേഗത്തിലെത്തി അപകടങ്ങളുണ്ടാക്കിയിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ കണ്ടുപിടിക്കാനും വഴിയില്ലാതെയാവുകയാണ്.
വാളയാര്‍ വഴി കഞ്ചാവ് കടത്തും, കുഴല്‍പ്പണക്കടത്തും, സ്വര്‍ണ്ണക്കടത്തും, അപകടങ്ങളും കൂടുമ്പോഴും അമിതവേഗത്തിന് പിടിക്കാനോ, ഇതൊന്നും ചോദ്യം ചെയ്യാനോ ഉദ്യോഗസ്ഥന്മാരും മെനക്കെടാറില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വാളയാര്‍ വഴി പാലക്കാട് ജില്ലയിലേക്ക് എത്തുന്ന പല വാഹനങ്ങളുടേയും സ്ഥിതി ഇങ്ങനെയാണ്.
ചോദിക്കാന്‍ ആരെങ്കിലും? .... വാളയാര്‍ -വടക്കഞ്ചേരി ദേശീയപാതയിലൂടെ നമ്പര്‍ പ്ലേറ്റ് മറച്ച് വച്ച് കടന്നുപോകുന്ന വാഹനങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍



Content Highlights: suspicious vehicles passing through Valayar without number plate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..