തിരുവനന്തപുരം: ഇടതുസർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാനാണ് സുകുമാരൻ നായർ ശ്രമിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പരാമർശത്തിന് മറുപടിയുമായി എൻഎസ്എസ്. കൂടുതൽ പ്രകോപനമുണ്ടാക്കാനാണ് വിജയരാഘവന്റെ ശ്രമമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആരോപിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രകോപനപരമായ വ്യാഖ്യാനം അർത്ഥശൂന്യവും എൻഎസ്എസിനെ അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ ഗൂഢോദ്ദേശ്യത്തിന്റെ ഭാഗമാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

സർക്കാരിനെതിരേ പരസ്യ പ്രസ്താവന നടത്താനാണെങ്കിൽ അതിനുള്ള ആർജവം എൻഎസ്എസിനുണ്ട്. വിശ്വാസ സംരക്ഷണ വിഷയത്തിൽ മാത്രമാണ് ഇടതുസർക്കാരുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

content highlights:NSS statement against A Vijayaraghavan