പെരുന്ന: സര്‍ക്കാരിന്റെ സാമൂഹിക സാമ്പത്തിക സര്‍വേയുടെ രീതിയില്‍ എതിര്‍പ്പുമായി എന്‍.എസ്.എസ്. സര്‍വേ ആധികാരികമാകണമെങ്കില്‍ സെന്‍സസ് മാതൃകയില്‍ ഉദ്യോഗസ്ഥരെ കൊണ്ട് സര്‍വേ നടത്തണമെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. 

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനാണ് സര്‍ക്കാര്‍ സര്‍വേ നടത്തുന്നത്. മൊബൈല്‍ ആപ്പ് വഴിയുള്ള വിവരശേഖരം ഗുണം ചെയ്യില്ലെന്നും യഥാര്‍ഥ ചിത്രം അറിയാന്‍ സെന്‍സസ് മാതൃക തന്നെ വേണം എന്നുമാണ് എന്‍.എസ്.എസിന്റെ ആവശ്യം. 

content highlights: nss objects method of conducting social economic survey