കൊല്ലം: കൊട്ടാരക്കരയില്‍ എന്‍ എസ് എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം. പൊലിക്കോട് ശ്രീമഹാദേവര്‍ വിലാസം എന്‍ എസ് എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കരയോഗമന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികള്‍ പിഴുതുമാറ്റുകയും കൊടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെ നാട്ടുകാരാണ് സംഭവം ആദ്യം അറിഞ്ഞത്. പിന്നീട് എന്‍ എസ് എസ് ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കരയോഗം ഭാരവാഹികള്‍ പോലീസിനെ വിവരം അറിയിറിയിച്ചു.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  കഴിഞ്ഞദിവസം പരവൂരും കരയോഗമന്ദിരത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. 

content highlights: nss karayogamandiram attacked at kottarakkara