തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അയച്ച കത്തിലെ വിശേഷണത്തില്‍ ചോദ്യമുന്നയിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. കത്തില്‍ പിണറായി വിജയന്‍ സ്റ്റാലിനെ 'ജി' എന്നാണ് അഭിസംബോധന ചെയ്തത്. ഈ 'ജി' പ്രയോഗം എന്തിനാണെന്നാണ് എന്‍എസ് മാധവന്റെ ചോദ്യം. 

സ്റ്റാലിനെ അഭിസംബോധന ചെയ്യാന്‍ 'ജി' പ്രയോഗം എന്തിനാണെന്നും സ്റ്റാലിന്‍ 'അവര്‍കള്‍' എന്നുപോരെയെന്നും എന്‍എസ് മാധവന്‍ ചോദിക്കുന്നു. സ്റ്റാലിന് പിണറായി അയച്ച കത്തിന്റെ ആദ്യ പേജ് പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്റ്റാലിന് അയച്ച കത്തും ചിലര്‍ മറുപടിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്. 'വണക്കം' എന്ന അഭിസംബോധനയോടെയാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.

content highlights: NS Madhavan tweet about CM Pinarayi Vijayans letter to tamilnadu CM MK Stalin