
-
തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍.
കോവിഡ് 19 പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാന്‍ അനുമതി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. പിപിഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കണം.
സൗദി അറേബ്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കോവിഡ് 19 പരിശോധന നടത്താന്‍ വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാല്‍ കോവിഡ് 19 പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് കോവിഡ് 19 പരിശോധനാ സര്‍ട്ടിഫിക്കറ്റ് തുടര്‍ന്നും നിര്‍ബന്ധമാക്കും.
പ്രവാസികള്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയേ വരാവൂ എന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍നിലപാട്. എന്നുമുതല്‍ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍ അറിയാന്‍ കഴിയും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവരുന്ന തീയതി നീട്ടാനും ആലോചനയുണ്ട്. ഇന്ന് നടക്കുന്ന സെക്രട്ടറിതല ചര്‍ച്ചയില്‍ അന്തിമതീരുമാനം ഉണ്ടാകും.
പിപിഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കുമെങ്കിലും അതിനുള്ള ചെലവ് ആര് വഹിക്കേണ്ടി വരും എന്നതില്‍ വ്യക്തതയായിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളിലെ പരിശോധനാ സൗകര്യങ്ങള്‍ സംബന്ധിച്ച് എംബസികള്‍ വിദേശകാര്യമന്ത്രാലയത്തിന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.
സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിശോധനയ്ക്ക് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം സൗദി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
പിപിഇ കിറ്റ് വിമാനക്കമ്പനികള്‍ നല്‍കണമെന്നാണ് തീരുമാനമുണ്ടായതെങ്കിലും ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പിപിഇ കിറ്റുകള്‍ നല്‍കേണ്ടത്, വിമാനക്കമ്പനികള്‍ എങ്ങനെയാണത് ലഭ്യമാക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സെക്രട്ടറിതല സമിതി തിരുവന്തപുരത്ത് യോഗം ചേരുകയാണ്. ഇതിനുശേഷമായിരിക്കും വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കുക.
Content Highlights:NRIs can take flights to Kerala wearing PPE Kit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..