എൻആർഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് 


ബി.ബാലഗോപാൽ / മാതൃഭൂമി ന്യൂസ് 

38 എൻആർഐ വിദ്യാർത്ഥികളും രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്

സുപ്രീം കോടതി| Photo: Mathrubhumi

ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഒഴിഞ്ഞുകിടന്ന എൻആർഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സർക്കാർ, പ്രവേശന പരീക്ഷ കമ്മീഷണർ, ഫീസ് നിർണ്ണയ സമിതി എന്നിവർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചത്. മോപ് അപ് കൗൺസിലിങ്ങിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം അറിയിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

എൻആർഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരേ രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളും 38 എൻആർഐ വിദ്യാർത്ഥികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. തൊടുപുഴയിലെ അൽ അസർ മെഡിക്കൽ കോളേജ്, പാലക്കാട് കരുണ മെഡിക്കൽ കോളേജ് എന്നീ കോളേജുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ എൻആർഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയത് ശരിവെച്ച ഹൈക്കോടതി, മറ്റ് ചില കോളേജുകളുടെ കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചതെന്ന് കോളേജുകൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും വാദിച്ചു.

ആദ്യവട്ട കൗൺസിലിങ്ങിന് ശേഷം യോഗ്യരായ എൻആർഐ വിദ്യാർത്ഥികൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് പ്രവേശന പരീക്ഷ കമ്മീഷണർ മാറ്റിയത്. വിവിധ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ നാൽപ്പത്തിയാറോളം സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയതായി എൻആർഐ വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. എൻആർഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റാൻ പ്രവേശന പരീക്ഷ കമ്മീഷണർക്ക് നിയമപരമായ അധികാരമില്ലെന്നാണ് വിദ്യാർത്ഥികളുടെ വാദം. വിദ്യാർത്ഥികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ഹുസേഫ അഹമദി ഹാജരായി.

Content Highlights: NRI seat convert to general seats - Supreme court sends notice

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented