തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി കണക്ഷനുകള്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്‍ എന്‍പിആര്‍ കാര്‍ഡ് ഉള്‍പ്പെടുത്തി കെ എസ് ഇ ബി. സംസ്ഥാനത്ത് എന്‍ പി ആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് കെ എസ് ഇ ബി വിരുദ്ധമായ നിലപാട് എടുത്തിരിക്കുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്കും സംസ്ഥാനത്ത് വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് കെ എസ് ഇ ബി ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദമാക്കുന്നുണ്ട്. ഇതില്‍ സമര്‍പ്പിക്കേണ്ട തിരിച്ചറിയല്‍ രേഖകളെക്കുറിച്ചും വ്യക്തമാക്കുന്നു. ഇതില്‍ സ്റ്റെപ്പ് 1 എന്ന ഭാഗത്താണ് തിരിച്ചറിയല്‍ രേഖകളോടൊപ്പം എന്‍പിആര്‍ കാര്‍ഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍കാര്‍ഡ് തുടങ്ങിയ മറ്റ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളോടൊപ്പമാണ് എന്‍ പി ആര്‍ കാര്‍ഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം 2014 ലെ റെഗുലേറ്ററി കമ്മിഷന്റെ സപ്ലൈകോഡ് അനുസരിച്ചാണ് തിരിച്ചറിയല്‍ രേഖകള്‍ നിശ്ചയിച്ചതെന്നാണ് കെ എസ് ഇ ബിയുടെ വിശദീകരണം. റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ പി ആറും തിരിച്ചറിയല്‍ രേഖയാണ്. അതുകൊണ്ടാണ് ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തിയതെന്നും കെ എസ് ഇ ബി വ്യക്തമാക്കുന്നു.
എന്‍ പി ആര്‍ രേഖകള്‍ പുതുക്കില്ലെന്നും സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് കെ എസ് ഇ ബിയുടെ നടപടി.
Content Highlights: npr card set as official identity card for kseb in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..