'ചിന്തന്‍ ശിബിരത്തില്‍ താത്പര്യമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു'; കാര്യമാക്കുന്നില്ലെന്ന് കെ.സുധാകരന്‍


കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ | Photo: മാതൃഭൂമി

കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പങ്കെടുക്കാതിരുന്ന വി.എം സുധീരനും കെ. മുരളീധരനും അസൗകര്യം അറിയിച്ചിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. മാറി നില്‍ക്കുന്നവര്‍ സ്വയം ആലോചിക്കട്ടേയെന്നും പങ്കെടുക്കാതിരുന്നാല്‍ പാര്‍ട്ടി അത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതുപോലുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ സ്വാഭാവികമാണെന്നും അതിനാല്‍ ഇതൊന്നും കാര്യമാക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.

കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ. സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഡിസിസി അധ്യക്ഷന്‍മാരെ ഉടനെ മാറ്റില്ല. പ്രവര്‍ത്തനത്തിലെ പോരായ്മ വിലയിരുത്തി ഡിസിസി അടിസ്ഥാനത്തില്‍ മറ്റ് മാറ്റങ്ങള്‍ കൊണ്ടുവരും. കെ.എസ്.യു പുനഃസംഘടന രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനും വി.ടി ബല്‍റാമിന് ചുമതല നല്‍കി തീരുമാനമായി. മുന്നണി വിപുലീകരണം ഉള്‍പ്പെടെ പരിഗണനയിലുണ്ടെന്ന് കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം, പയ്യോളിയില്‍ ഐഎന്‍ടിയുസിയുടെ ഒരു പരിപാടിയില്‍ മുല്ലപ്പള്ളി ഇന്ന് പങ്കെടുക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ നേതൃത്വവുമായുള്ള ചേര്‍ച്ചയില്ലായ്മയാണ് മുല്ലപ്പള്ളിയുടെ വിട്ടുനില്‍ക്കലിന് പിന്നിലെന്ന് വ്യക്തമാണ്.

കോണ്‍ഗ്രസില്‍ പുനഃസംഘടന വേണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ശക്തമായ ആവശ്യമുയർന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ളവരെ അടുത്ത മാസത്തോടെ നിയമിക്കും. കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം ഡിസംബറില്‍ നടത്തും. ചില നേതാക്കള്‍ മാറി നില്‍ക്കുന്നു എന്നതൊഴിച്ചാല്‍ കൂട്ടായ തീരുമാനമാണ് പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടാകുന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇന്നലെ ചിന്തന്‍ ശിബിരത്തിന്റെ ആദ്യ ദിവസം അഞ്ച് വ്യത്യസ്ത വിഷയങ്ങളിലായി 12 മണിക്കൂറോളം ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.

Content Highlights: k sudhakaran, mullapally ramachandran, chinthan shibiram, congress

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented