ധനസഹായം 10 ലക്ഷമാക്കണം; മൂടിവെച്ച കോവിഡ് കണക്ക് സർക്കാർ പുറത്തുവിടണം - യുഡിഎഫ്


വിവിധ സംഘടനകള്‍ ദേശീയ തലത്തില്‍ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.

വി.ഡി സതീശൻ | ഫോട്ടോ: ബി.മുരളീകൃഷ്ണൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രം നൽകുന്ന ധനസഹായം അപര്യാപ്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാന സർക്കാർ മൂടിവെച്ച കോവിഡ് കണക്കുകൾ പുറത്തു വിടണമെന്നും ധനസഹായം 10 ലക്ഷം വരെ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.. യുഡിഎഫ് നേതൃ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കെ റെയിൽ പദ്ധതിയെ എതിർക്കാനാണ് യുഡിഎഫ് തീരുമാനം, പദ്ധതിയ്ക്ക് വലിയ തോതിൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. 20,000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിക്കേണ്ടി വരും. 145 ഏക്കർ വയൽ നികത്തേണ്ടി വരും. ആയിരത്തിലധികം മേൽപാലങ്ങളോ അടിപ്പാതകളോ നിർമ്മിക്കേണ്ടിവരും.

നേരത്തെ കേന്ദ്ര സർക്കാർ നൽകിയത് സറ്റാൻഡ് എലോൺ എലവേറ്റഡ് റെയിൽവേ കോറിഡോറിനാണ്. പദ്ധതി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സ്ക്രീനിംഗ് കമ്മിറ്റി 2018ൽ പരിശോധിച്ച് അനുമതി നിഷേധിച്ചതാണ്. കേന്ദ്ര അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അനുമതി ലഭിക്കാതെ പാരിസ്ഥിതിക, സാമൂഹിക ആഘാതം പഠിക്കാതെ എങ്ങനെയാണ് സ്ഥലമേറ്റെടുപ്പ് പരിപാടിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും വിഡി സതീശൻ ചോദിച്ചു.

വിവിധ സംഘടനകള്‍ ദേശീയ തലത്തില്‍ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.

Content Highlights: Not enough compensation for covid death - VD satheesan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented