കേരളം മാറും; സാറയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്


നോർവേ മലയാളി അസോസിയേഷനായ 'നന്മ'യുടെ സമ്മേളനത്തിൽ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന രണ്ടാംക്ലാസുകാരി സാറ.

തിരുവനന്തപുരം: നോര്‍വെയിലെ മലയാളി കൂട്ടായ്മയായ നന്മയുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രിയോടുള്ള ആദ്യചോദ്യം രണ്ടാംക്ലാസുകാരി സാറയുടേതായിരുന്നു. നാട്ടില്‍ വന്നപ്പോള്‍ മിഠായിക്കടലാസിടാന്‍ വേസ്റ്റ് ബിന്‍ നോക്കിയിട്ട് എങ്ങും കണ്ടില്ലെന്നും ഇനിവരുമ്പോള്‍ ഇതിനു മാറ്റമുണ്ടാകുമോ എന്നുമായിരുന്നു ചോദ്യം.

സാറ ആഗ്രഹിക്കുന്നപോലെ കേരളത്തെ മാറ്റാന്‍ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഹര്‍ഷാരവത്തോടെ സദസ്സ് സ്വീകരിച്ചു. മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥിയായ സീമ സ്റ്റാന്‍ലി എഴുതിയ പുസ്തകവും മുഖ്യമന്ത്രി പ്രകാശനംചെയ്തു.



മുതല്‍മുടക്കാമെന്ന് നോര്‍വേ മലയാളികള്‍

കേരളത്തില്‍ വ്യവസായസംരംഭങ്ങള്‍ക്കായി മുതല്‍മുടക്കാമെന്ന് മലയാളി കൂട്ടായ്മയായ 'നന്മ'യുടെ സ്വീകരണസമ്മേളനത്തിലെത്തിയ മുഖ്യമന്ത്രിയെ നോര്‍വേ മലയാളികള്‍ അറിയിച്ചു. ആദ്യമായാണ് കേരള മുഖ്യമന്ത്രി നോര്‍വയേിലെത്തുന്നതെന്നും അതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും നന്മ പ്രസിഡന്റ് പെരുമ്പാവൂര്‍കാരിയായ സിന്ധു എബ്ജില്‍ പറഞ്ഞു.

നോര്‍വീജിയന്‍ കമ്പനികളുടെ നിക്ഷേപകസംഗമം ജനുവരിയില്‍

കേരളത്തിലെ നിക്ഷേപസാധ്യതകളെക്കുറിച്ച് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ നടത്തിയ ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപത്തിന് താത്പര്യമുള്ള നോര്‍വീജിയന്‍ കമ്പനികളുടെ ഇന്ത്യന്‍ചുമതലക്കാരുടെ സംഗമം ജനുവരിയില്‍ കേരളത്തില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ നിക്ഷേപസാധ്യതകളെക്കുറിച്ച് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നൊവേഷന്‍ നോര്‍വേ, നോര്‍വേ ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, നോര്‍വീജിയന്‍ ബിസിനസ് അസോസിയേഷന്‍ ഇന്ത്യ എന്നീ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ നോര്‍വീജിയന്‍ എംബസിയുമാണ് മീറ്റ് സംഘടിപ്പിച്ചത്.

50 പ്രധാന കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഹൈഡ്രജന്‍ പ്രോയുടെ സി.ഇ.ഒ. എറിക് ബോള്‍സ്റ്റാഡ്, വെന്‍ഡിങ് മെഷീനുകളിലൂടെ മാലിന്യം സംഭരിച്ച് സംസ്‌കരിക്കുന്ന കമ്പനിയായ ടോംറയുടെ വൈസ് പ്രസിഡന്റ് ജേക്കബ് റോഹന്‍ ഹോഗ്, മാലിന്യസംസ്‌കരണത്തിലെ ആഗോളസ്ഥാപനമായ കാമ്പിയുടെ സി.ഇ.ഒ. എറിക് ഫാഡ്‌സ്, എം.ടി.ആര്‍. കമ്പനിയുടെ സി.ഇ.ഒ. സഞ്ജയ് ശര്‍മ എന്നിവര്‍ അവരവരുടെ സാധ്യതകള്‍ അവതരിപ്പിച്ചു.

സംരംഭകരുടെ ചോദ്യങ്ങള്‍ക്ക് വ്യവസായമന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, വ്യവസായസെക്രട്ടറി സുമന്‍ ബില്ല, ഊര്‍ജസെക്രട്ടറി ജ്യോതിലാല്‍ എന്നിവര്‍ മറുപടി നല്‍കി. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ബാലഭാസ്‌കര്‍ സംസാരിച്ചു.

മാരിടൈം ക്ലസ്റ്ററിന് സഹായം

കൊച്ചിയില്‍ സര്‍ക്കാര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കാന്‍ ഓസ്‌കോ മാരിടൈമിന് താത്പര്യമുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ കായി ജെസ്സ് ഓസ്‌ലന്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. കൊച്ചി കപ്പല്‍ശാല ചീഫ് ജനറല്‍ മാനേജര്‍ രാജേഷ് ഗോപാലകൃഷ്ണനും ജനറല്‍ മാനേജര്‍ ദീപു സുരേന്ദ്രനും സംഘത്തിലുണ്ടായിരുന്നു.

Content Highlights: Norway malayalees Cm Pinarayi Vijayan Sara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented