വിദേശയാത്രയില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഗുണം കേരളത്തിന് ലഭിച്ചെന്ന് മുഖ്യമന്ത്രി


Pinarayi Vijayan | Mathrubhumi photo

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള വിദേശയാത്രയില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഗുണം കേരളത്തിന് ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവുമായ കുടിയേറ്റത്തിന് നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യു.കെ. എംപ്ലോയ്മെന്റ് ഫെസ്റ്റ് നടത്തും. ആദ്യഘട്ടത്തില്‍ 3000-ത്തിലധികം തൊഴില്‍സാധ്യതയുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനനേട്ടങ്ങള്‍ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, റിസര്‍ച്ച് സെന്ററുകള്‍ എന്നിവ മുഖേന ഗ്രഫീന്‍, മറ്റു 2 ഡി പദാര്‍ഥങ്ങള്‍ എന്നിവയിലെ ഗവേഷണങ്ങളില്‍ സഹകരിക്കാന്‍ കേരള ഡിജിറ്റല്‍ സര്‍വകലാശാലയും യു.കെ.യിലെ മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയും ധാരണാപത്രം ഒപ്പുവെച്ചു.

നിര്‍മിതബുദ്ധിയും റോബോട്ടിക്‌സും സംബന്ധിച്ച ഗവേഷണത്തിന് എഡിന്‍ബറോ സര്‍വകലാശാലയുമായി ധാരണാപത്രം.

ഇമേജ് സെന്‍സറുകള്‍, മൈക്രോ ഇലക്ട്രോമെക്കാനിക്കല്‍ സിസ്റ്റം, ന്യൂറോമോര്‍ഫിക് വി.എല്‍.എസ്.ഐ. എന്നിവ വികസിപ്പിക്കുന്നതിന് ജര്‍മനിയിലെ സീഗന്‍ സര്‍വകലാശാലയുമായി ധാരണ.

അഞ്ചുവര്‍ഷത്തിനുള്ളില്‍ ഫിന്‍ലന്‍ഡില്‍ 10,000 നഴ്‌സുമാര്‍ക്ക് ജോലി.

കൊച്ചിയില്‍ സസ്‌റ്റൈനബിള്‍ മാരിടൈം ടെക്‌നോളജി ഹബ്ബുമായി സഹകരിക്കാമെന്ന് 'വാര്‍ട്‌സീല' കമ്പനിയുടെ ഉറപ്പ്.

മാരിടൈം ക്ലസ്റ്ററിനും ഫിഷറീസ്, അക്വാകള്‍ച്ചര്‍ രംഗത്ത് പുതിയപദ്ധതികള്‍ക്കും സഹായവാഗ്ദാനം.

നോര്‍വീജിയന്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കുഫോസുമായി സഹകരിക്കും.

കുഫോസ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണപരിശീലനം നല്‍കാമെന്ന് നോര്‍ദ് യൂണിവേഴ്‌സിറ്റി.

പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട് തുരങ്കപാത നിര്‍മാണം, തീരശോഷണം തടയല്‍ എന്നിവയില്‍ സഹകരിക്കാമെന്ന് നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.

ഹിന്ദുജ ഗ്രൂപ്പിന്റെ അശോക് ലൈലാന്‍ഡ് ഇലക്ട്രിക് വാഹനനിര്‍മാണത്തിന്റെ അനുബന്ധ ഫാക്ടറി തുടങ്ങുന്നതിന് പ്രത്യേകസംഘത്തെ അയക്കും.

നോര്‍വേയില്‍ കുപ്പിവെള്ളക്കച്ചവടം കണ്ടില്ല

നോര്‍വേയില്‍ കുപ്പിവെള്ളക്കച്ചവടം കണ്ടില്ലെന്നും ഏത് ജലാശയത്തില്‍നിന്നും നേരിട്ട് എടുത്തുകുടിക്കാനാവുന്നത്ര ശുദ്ധമാണ് വെള്ളമെന്നും മുഖ്യമന്ത്രി. നമുക്കും നോര്‍വേ മാതൃക അനുകരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Norway drinking water CM Pinarayi Vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented