-
ഉത്തരകൊറിയന്‍ നേതാവ് കിം കോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത തെറ്റാണെന്നും ശരിയാണെന്നും തരത്തിലുള്ള വാദങ്ങളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം ഇത് കേട്ടിരിക്കാനൊന്നും മലയാളിക്കൊണ്ടാവില്ല. കാര്യം കിമ്മിനോട് തന്നെ നേരിട്ട് ചോദിക്കാമെന്ന് വെച്ചു, ഫലമോ, കിമ്മിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജ് ആവട്ടെ മലയാളികളുടെ ക്ഷേമാന്വേഷണം കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോള്‍. കിമ്മിന്റെ വെരിഫൈഡ് പേജ് അല്ല ഇത്, ഇന്നലെയും പേജില്‍ നിന്നും അപ്‌ഡേറ്റുകള്‍ വന്നിരുന്നു.
എല്ലാവര്‍ക്കും അറിയേണ്ടത് കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചാണ്. ചിലരാവട്ടെ കിമ്മിനെ കുറിച്ച് മാധ്യമങ്ങള്‍ നുണപറയുന്നുവെന്ന പരാതി ബോധിപ്പിക്കാനും പേജിലെത്തിയിട്ടുണ്ട്. കേരളത്തിലെ ചില മാധ്യമങ്ങള്‍ താങ്കള്‍ മരിച്ചെന്നു പറയുന്നു, ശരിയാണോ അണ്ണാ മുതല്‍ സ്‌റ്റേ സേഫ് ഡിയര്‍ കമന്റുകള്‍ വരെയുണ്ട് പേജിലെ പോസ്റ്റിനു ചുവട്ടില്‍. ഏതെങ്കിലും ഉത്തരകൊറിയക്കാര്‍ ഈ വഴി വന്നിരുന്നേല്‍ കാര്യം ചോദിച്ചറിയാമെന്നാണ് ചിലരുടെ കമന്റ്.






വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..