ഇന്ധനവും കാശും തീര്‍ന്നു, രണ്ട് ദിവസമായി റോഡരികില്‍; ഡല്‍ഹിയിലെത്താന്‍ വഴിയില്ലാതെ പിതാവും മകനും


മയ്യിൽ കാര്യാംപറമ്പ് കവലയിൽ ഇന്ധനം തീർന്നതോടെ രണ്ട് ദിവസമായി റോഡിൽ കഴിയുന്ന ഉത്തരേന്ത്യൻ ലോറി

മയ്യില്‍: ലോറി ഡ്രൈവറായ പിതാവും മകനും കൈയിലെ കാശും വാഹനത്തിലെ ഇന്ധനവും തീര്‍ന്നതോടെ രണ്ട് ദിവസമായി റോഡരികില്‍ കഴിയുന്നു. മയ്യില്‍ കാര്യാംപറമ്പ് കവലയിലെ റോഡരികിലാണ് ഉത്തര്‍ പ്രദേശ് നോയിഡയിലെ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ കൂറ്റന്‍ ലോറിയുമായി ഹരിയാണയിലെ ദോസ് ഗ്രാമത്തിലെ മൂല്‍താജുംമകന്‍ ഇംത്യാസും രണ്ട് ദിവസം പുലര്‍ത്തിയത്. ഭക്ഷ്യോത്പന്നങ്ങള്‍ ചീളുന്ന നാല് യന്ത്രങ്ങളുമായി ഡല്‍ഹിയില്‍നിന്ന് കണ്ണൂര്‍ കുറ്റിയാട്ടൂരിലേക്ക് പുറപ്പെട്ടതായിരുന്നു ഈ ലോറി.

അഞ്ചിന് പുലര്‍ച്ചെ യന്ത്രങ്ങളെല്ലാം ഇറക്കി വാടക തുക അക്കൗണ്ടിലടക്കുമെന്നറിയിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ ഇരുവരുമാണ് കാര്യാംപറമ്പ് കവലയിലെത്തിയപ്പോള്‍ വാഹനത്തിലെ ഇന്ധനം തീര്‍ന്നതറിയുന്നത്. ട്രാന്‍സ്‌പോര്‍ട്ടിങ്ങ് ഉടമയായ സാക്കീല്‍ പല്‍വാല്‍ എന്നയാളെ ബന്ധപ്പെട്ടെങ്കിലും വാടകത്തുക അക്കൗണ്ടിലെത്തിയില്ലെന്നറിയിച്ചു.



ഭക്ഷണത്തിന് കാശില്ലാത്തതിനാല്‍ വെള്ളം മാത്രം കഴിച്ച് കഴിയുകയായിരുന്ന ഇരുവരുടെയും സ്ഥിതി മനസ്സിലാക്കിയ സമീപത്തെ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ഗണപതിയാടന്‍ ചന്ദ്രന്‍ ഡല്‍ഹിയിലെ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയുമായി ബന്ധപ്പെട്ട് നടപടികള്‍ക്കായി ശ്രമം നടത്തിവരികയാണ്. ലോറിയുടെ ടാങ്കില്‍നിന്ന് ഡീസല്‍ നഷ്ടപ്പെട്ടിരിക്കാനിടയുണ്ടെന്നാണ് ഇവര്‍ സംശയിക്കുന്നത്.


Content Highlights: lorry driver, son, crisis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented