.
തിരുവനന്തപുരം: ആറ് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി ജനുവരി 19 മുതല്‍ 21 വരെ നോര്‍ക്ക റൂട്ട്സും എസ്.ബി.ഐ.യും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി ലോണ്‍മേള സമാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ജനുവരി 19 മുതല്‍ 21 വരെയാണ് ലോണ്‍ മേള നടന്നത്. 700 സംരംഭങ്ങള്‍ക്ക് ബാങ്കിന്റെ വായ്പാനുമതി ലഭിച്ചു.
മേളയില്‍ പങ്കെടുക്കുന്നതിനായി ആകെ 1140 അപേക്ഷകളാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ പ്രവാസി ലോണ്‍ മേളയില്‍ പങ്കെടുത്ത 399 പേരില്‍ 252 പേര്‍ക്കും, കൊല്ലത്ത് പങ്കെടുത്ത 238 പേരില്‍ 191 പേര്‍ക്കും, ആലപ്പുഴയിലെ 254 അപേക്ഷകരില്‍ 108 പേര്‍ക്കും, പത്തനംതിട്ടയില്‍ 86 ല്‍ 55 പേര്‍ക്കും, കോട്ടയത്ത് 59 അപേക്ഷകരില്‍ 46 പേര്‍ക്കും എറണാകുളത്ത് പങ്കെടുത്ത 104 പേരില്‍ 48 പേര്‍ക്കും വായ്പ ലഭിക്കുന്നതിന് ശുപാര്‍ശ കത്ത് നല്കി.
മറ്റു ബാങ്കുകളിലേക്ക് 221 ശുപാര്‍ശയും നോര്‍ക്ക റൂട്ട്സ് നല്‍കിയിട്ടുണ്ട്. ബാങ്ക് നിര്‍ദേശിച്ച രേഖകളും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതനുസരിച്ച് അടുത്ത മാസത്തോടെ ലോണ്‍ ലഭ്യമാകും.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്ട് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമായിരുന്നു വായ്പാ മേള.
Content Highlights: norka sbi pravasi loan mela has conclude
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..